Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജഗോപാല്‍ പ്രചാരണത്തില്‍ സജീവം

തിരുവനന്തപുരം: കേരളത്തില്‍ താമര വിരിയിക്കുക എന്ന ബിജെപിയുടെ സ്വപ്നം തിരുവനന്തപുരത്ത് കേന്ദ്രമന്ത്രി ഒ. രാജഗോപാലിന്റെ വിജയത്തിലൂടെ യാഥാര്‍ഥ്യമാക്കുന്നതിനുള്ള ശ്രമത്തിലാണ് ബിജെപി.

ആസൂത്രിതമായ തിരഞ്ഞെടുപ്പ് പ്രചാരണമാണ് തിരുവനന്തപുരത്ത് ബിജെപി നടത്തുന്നത്. കേന്ദ്രമന്ത്രിയെന്ന നിലയില്‍ രാജഗോപാലിനുള്ള പ്രതിഛായ മുന്‍നിര്‍ത്തി വോട്ടുകള്‍ ആകര്‍ഷിക്കുവാനാണ് ബിജെപി പ്രധാനമായും ശ്രമിക്കുന്നത്.

പ്രചാരണരംഗത്ത് രണ്ട് മുന്നണികളേക്കാളും ബിജെപി തിരുവനന്തപുരത്ത് ബഹുദൂരം മുന്നിലാണ്. രാജഗോപാലിന് വേണ്ടിയുള്ള ആദ്യഘട്ട പ്രചാരണത്തിന്റെ 90 ശതമാനവും പൂര്‍ത്തിയായതായി ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. രാമന്‍പിള്ള പറഞ്ഞു.

മധ്യപ്രദേശില്‍ നിന്നുള്ള രാജ്യസഭാംഗമായിരിന്നിട്ടും രാജഗോപാല്‍ സംസ്ഥാനത്തിന് വേണ്ടി പല വികസനപ്രവര്‍ത്തനങ്ങള്‍ക്കും മുന്‍കൈയെടുത്തുവെന്ന അവകാശവാദമുയര്‍ത്തിയാണ് ബിജെപി പ്രചാരണം കൊഴുപ്പിക്കുന്നത്. രാജഗോപാല്‍ കേരളത്തിന്റെ ദില്ലിയിലെ അംബാസിഡര്‍ ആണെന്ന മുഖ്യമന്ത്രി എ. കെ. ആന്റണിയുടെ പ്രസ്താവനയും തങ്ങളുടെ സ്ഥാനാര്‍ഥിയുടെ പ്രതിഛായ വര്‍ധിപ്പിക്കുന്നതിന് ബിജെപി ഉപയോഗിക്കുന്നുണ്ട്.

കേന്ദ്രമന്ത്രിമാരും രാജഗോപാലിന്റെ പ്രചാരണത്തിനായി തിരുവനന്തപുരത്തെത്തുന്നുണ്ട്. ഭാരത് ഉദയ് യാത്രയുടെ ഭാഗമായി രാജഗോപാലിന്റെ പ്രചാരണ യോഗത്തില്‍ എല്‍ . കെ. അദ്വാനി പങ്കെടുത്തിരുന്നു. കേന്ദ്രമന്ത്രി ജസ്വന്ത്സിംഗ് ഏപ്രില്‍ അഞ്ച് തിങ്കളാഴ്ച തിരുവനന്തപുരത്തെത്തി.

അതിനിടെ പ്രചാരണത്തിന് ഔദ്യോഗികസ്ഥാനം ദുരുപയോഗപ്പെടുത്തിയെന്ന് ആരോപിച്ച് എല്‍ഡിഎഫ് രാജഗോപാലിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+