കടബാധ്യത: വയനാട്ടില്‍ ഒരുകര്‍ഷകന്‍കൂടി ആത്മഹത്യ ചെയ്തു
കല്പറ്റ: വരള്‍ച്ചയും അതുമൂലം കൃഷി നശിയ്ക്കുന്നതുമൂലമുണ്ടാകുന്ന കട ബാദ്ധ്യതയും കാരണം ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം കൂടുകയാണ്. കഴിഞ്ഞ ദിവസം വയനാട്ടില്‍ ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. കടബാധ്യത തന്നെയാണ് പ്രശ്നം.
അതിരാറ്റുകുന്നിലെ കുടിലില്‍ ജോസഫാണ് (35) ഈങ്ങാപ്പുഴയിലെ സഹോദരി ഏലിയാമ്മയുടെ വീടിനു സമീപം തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടത്. ഏപ്രില്‍ അഞ്ച് തിങ്കളാഴ്ച പുലര്‍ച്ചെ 2.30നായിരുന്നു സംഭവം. ജോസഫ് നേരത്തെ കേണിച്ചിറ ടൗണില്‍ ഓട്ടോ ഓടിച്ചിരുന്നു. പിന്നീട് ഒരു നെറ്റ്വര്‍ക്ക് കമ്പനിയുടെ പ്രതിനിധിയായി പ്രവര്‍ത്തിച്ചു. സൗത്ത് മലബാര്‍ ഗ്രാമീണ ബാങ്കില്‍ നിന്ന് 30,000 രൂപ കാര്‍ഷിക വായ്പയും ഓട്ടോ വാങ്ങാന്‍ യൂണിയന്‍ ബാങ്കില്‍നിന്ന് 60,000 രൂപയും വായ്പയെടുത്തിരുന്നു. ഇതിനു പുറമെ ബ്ലേഡുകാരില്‍ നിന്നും പണം കടം വാങ്ങുകയുണ്ടായി.
വായ്പകളൊന്നും തിരിച്ചടയ്ക്കാന്‍ കഴിയാത്തതില്‍ ജോസഫ് വ്യാകുലപ്പെട്ടിരുന്നു. ഒരാഴ്ചയായി സഹോദരിയുടെ വീട്ടിലായിരുന്നു താമസം.












Click it and Unblock the Notifications