Get Updates
Get notified of breaking news, exclusive insights, and must-see stories!

ഐടി പരിശീലന പരിപാടി ഇന്റര്‍നെറ്റില്‍

തിരുവനന്തപുരം: കേരളത്തിലെ ബിരുദധാരികളുടെ തൊഴില്‍ക്ഷമത വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ഉന്നതവിദ്യാഭ്യാസ വകുപ്പ് ഇന്റര്‍നെറ്റ് അധിഷ്ഠിത പരിശീലന-മൂല്യനിര്‍ണയ പരിപാടി തുടങ്ങി.

ഇതിനായി കരിയര്‍.കോം (http://www.kereer.com) കേരളകാമ്പസ്. കോം എന്നീ വെബ്സൈറ്റുകള്‍ തുടങ്ങി. വെബ്സൈറ്റുകളുടെ ഔപചാരികമായ ഉദ്ഘാടനം കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ബി. ഇക്ബാല്‍ നിര്‍വഹിച്ചു.

കരിയര്‍.കോം പരീക്ഷകള്‍ നടത്തും. കേരളകാമ്പസ്.കോമിലൂടെ ഓണ്‍ലൈന്‍ പഠനം നടത്താം. കെല്‍ട്രോണാണ് സാങ്കേതിക സഹായം നല്‍കുന്നത്. ബാംഗ്ലൂരിലെ രണ്ട് കമ്പനികള്‍ ഓണ്‍ലൈന്‍ പഠന പരിപാടിക്കുള്ള സഹായം നല്‍കുന്നു.

കരിയര്‍. കോം സൈറ്റില്‍ വിവിധ മേഖലകളിലുള്ള തൊഴില്‍ക്ഷമതാ വിഭവങ്ങളുണ്ടാവുമെന്ന് മെരിറ്റ്ട്രാക് ഡയറക്ടര്‍ മദന്‍ പഠകി പറഞ്ഞു. തുടക്കത്തില്‍ ഐടി മേഖലയുമായും ഐടി അനുബന്ധിത മേഖലകളുമായും ബന്ധപ്പെട്ട വിവരങ്ങളായിരിക്കും സൈറ്റിലുണ്ടാവുക.

രണ്ട് പരീക്ഷകളില്‍ പങ്കെടുക്കുന്നവര്‍ക്ക് വിശദമായ മൂല്യനിര്‍ണയ റിപ്പോര്‍ട്ടുകളും സര്‍ട്ടിഫിക്കറ്റുകളും ലഭിക്കും. ഈ രേഖകള്‍ ഐടി കമ്പനികളില്‍ ജോലിക്ക് അപേക്ഷിക്കുമ്പോള്‍ ഉപയോഗിക്കാം.

കേരളത്തിലെ വിവിധ നഗരങ്ങളില്‍ പരീക്ഷകള്‍ നടത്തും. പരീക്ഷകള്‍ പൂര്‍ണമായും ഓണ്‍ലൈനിലൂടെയായിരിക്കും. ഐടി പരീക്ഷക്ക് 300 രൂപയാണ് നിരക്ക്. ഐടി അനുബന്ധ മേഖലയുമായി ബന്ധപ്പെട്ട പരീക്ഷക്ക് 225 രൂപയാണ് നിരക്ക്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+