വടക്കാഞ്ചേരി രാഷ്ട്രീയഭാവി നിര്‍ണയിക്കും
വടക്കാഞ്ചേരി: കേരളത്തിന്റെ രാഷ്ട്രീയഭാവിയെ നിര്‍ണയിക്കുന്നത് വടക്കാഞ്ചേരി മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്റെ ഫലമായിരിക്കുമെന്ന് കെ. കരുണാകരന്‍ പറഞ്ഞു.
വടക്കാഞ്ചേരിയില്‍ യുഡിഎഫ് പ്രചാരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു കരുണാകരന്‍.
വടക്കാഞ്ചേരി മണ്ഡലം യുഡിഎഫിന് നഷ്ടപ്പെടുന്ന സ്ഥിതിയുണ്ടാവരുത്. തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്തെയും ദേശീയതലത്തിലെയും രാഷ്ട്രീയസ്ഥിതിഗതികള്‍ മാറുമെന്ന എ. കെ. ആന്റണിയുടെ പ്രസ്താവനയില്‍ സന്തോഷമുണ്ട്.
കോണ്‍ഗ്രസിലെ ഐക്യം നിലനിര്‍ത്തുന്നതിന് വടക്കാഞ്ചേരിയില്‍ കെ. മുരളീധരന്റെ വിജയം അത്യാവശ്യമാണെന്ന് യോഗത്തില്‍ സംസാരിച്ച മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു.












Click it and Unblock the Notifications