നേരിട്ട് നിയമനത്തിന് കെഎസ്ആര്‍ടിസിക്ക് അനുമതി
തിരുവനന്തപുരം: അസിസ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍, ഡിപ്പോ എഞ്ചിനീയര്‍ എന്നീ തസ്തികകളിലെ 25 ശതമാനം ഒഴിവുകളിലേക്ക് നേരിട്ട് നിയമനം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ കെഎസ്ആര്‍ടിസിക്ക് അനുമതി നല്‍കി.
ഒരു പൊതുമേഖലാ സ്ഥാപനത്തിന് നേരിട്ട് നിയമനം നടത്തുന്നതിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കുന്നത് ആദ്യമായാണ്.
അസിസ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ തസ്തികകളിലേക്കുള്ള യോഗ്യത ഏതെങ്കിലും വിഷയത്തില്‍ ബിരുദവും എംബിഎയുമാണ്. ഡിപ്പോ എഞ്ചിനീയര്‍ തസ്കികക്ക് മെക്കാനിക്കല്‍ അല്ലെങ്കില്‍ ഓട്ടോമൊബൈല്‍ എഞ്ചിനീയറിംഗില്‍ ബിരുദമാണ് യോഗ്യത. ഡ്രൈവിംഗ് ലൈസന്‍സ് ഉണ്ടായിരിയ്ക്കണം.
അസിസ്റന്റ് ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ തസ്തികകളിലേക്ക് കെഎസ്ആര്‍ടിസി നിയോഗിക്കുന്ന സമിതി നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവരില്‍ നിന്നും ഒരു സ്വതന്ത്ര ഏജന്‍സിയായിരിക്കും യോഗ്യരായവരുടെ അന്തിമലിസ്റ് തയ്യാറാക്കുന്നത്.
ഡിപ്പോ എഞ്ചിനീയര്‍ തസ്തികയിലേക്ക് ഒരു സ്വതന്ത്ര ഏജന്‍സി നടത്തുന്ന പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.












Click it and Unblock the Notifications