വി.എസുമായി വിയോജിപ്പില്ല: പിണറായി
തിരുവനന്തപുരം: പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്റെ അഭിപ്രായം തന്നെയാണ് തന്റെതേന്നും അദ്ദേഹവുമായി അഭിപ്രായവ്യത്യാസമില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു.
നൈനാന്‍ കോശിയുടെ മാര്‍ക്സിസം, മതം, മതേതരത്വം എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിന് ശേഷം വാര്‍ത്താ ലേഖകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
പി. വി. അബ്ദുള്‍ വഹാബിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച അച്യുതാനന്ദന്റെ അഭിപ്രായത്തെ കുറിച്ച് ചോദിച്ചപ്പോള്‍ പാര്‍ട്ടിക്കാര്യം പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്തോളാമൊന്നും അത് മാധ്യമങ്ങളിലൂടെ ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും പിണറായി പറഞ്ഞു.
വഹാബിന്റെ സ്ഥാനാര്‍ഥിത്വം മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും ആഭ്യന്തരകാര്യമാണെന്നും അതില്‍ ഇടപെടേണ്ടതില്ലെന്നും പിണറായി ആവര്‍ത്തിച്ചു.












Click it and Unblock the Notifications