Get Updates
Get notified of breaking news, exclusive insights, and must-see stories!

നാടക നിരോധനം ഹൈക്കോടതി ശരിവച്ചു

കൊച്ചി: ജീസസ് ക്രൈസ്റ്, സൂപ്പര്‍സ്റാര്‍ എന്ന നാടകം വേദിയില്‍ അവതരിപ്പിക്കുന്നത് തടഞ്ഞുകൊണ്ടുള്ള 1990ലെ കോട്ടയം ജില്ലാ കളക്ടറുടെ ഉത്തരവിനെതിരെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഡിവിഷന്‍ ബെഞ്ച് തള്ളി.

ഫാ. എബ്രഹാം വെള്ളംതടത്തില്‍ ആണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കളക്ടറുടെ ഉത്തരവ് ശരിവച്ചുകൊണ്ടുള്ള 1991ലെ ഡിവിഷന്‍ ബെഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തിലാണ് ഹര്‍ജി തള്ളിയത്.

നാടകത്തിന്റെ സ്ക്രിപ്റ്റ് പരിശോധിച്ചപ്പോള്‍ അത് ക്രൈസ്തവവിശ്വാസത്തിന് എതിരാണെന്നും നാടകത്തില്‍ ക്രിസ്തുവിനെ താഴ്ത്തിക്കെട്ടി ചിത്രീകരിച്ചത് ക്രൈസ്തവരുടെ മതവിശ്വാസത്തെ വ്രണപ്പെടുത്തുന്ന തരണത്തിലാണെന്നും 1991ലെ വിധിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

അതേ സമയം കോട്ടയം കോര്‍പ്പസ് ക്രൈസ്റ് സ്കൂളിലെ മേരി റോയി സുപ്രിം കോടതിയെ സമീപിച്ചപ്പോള്‍ നാടകം സ്തൂളിലെ അധ്യാപകര്‍ക്കും കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മാത്രമായി പ്രദര്‍ശിപ്പിക്കാന്‍ അനുവദിച്ചിരുന്നു.

ആന്‍ഡ്രു ലോയ്ഡ് വെബര്‍, ജിം റൈസ് എന്നിവര്‍ രചിച്ച ജീസസ് ക്രൈസ്റ്, സൂപ്പര്‍സ്റാര്‍ എന്ന റോക്ക് ഓപ്പറ വത്തിക്കാനിലെ ക്രൈസ്തവരുള്‍പ്പെടെ വിവിധ ഭാഗങ്ങളിലെ ക്രൈസ്തവവിശ്വാസികള്‍ ആസ്വദിച്ചിട്ടുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ ഹര്‍ജി ഹൈക്കോടതിയില്‍ നല്‍കിയത്.

ഹര്‍ജി തള്ളിയ ഡിവിഷന്‍ ബെഞ്ച് ജില്ലാ കളക്ടറുടെ ഉത്തരവ് ഹര്‍ജിക്കാരന്റെ മൗലികാവകാശത്തെ ഒരു തരത്തിലും ബാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+