തൃശൂരില്‍ ഐ ഗ്രൂപ്പ് നേതാവ് ഡെപ്യൂട്ടി മേയര്‍
തൃശൂര്‍: കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി തോറ്റു. എല്‍ഡിഎഫ് പിന്തുണയോടെ ഐ ഗ്രൂപ്പ് പ്രതിനിധി ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ടു.
കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായ എ ഗ്രൂപ്പ് നേതാവ് ഐ. പി. പോളിനെ ഐ ഗ്രൂപ്പ് പ്രതിനിധിയായ പി. എസ്. ജോണാണ് തോല്പിച്ചത്.
കരുണാകരന്റെ ആശീര്‍വാദത്തോടെയാണ് ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിച്ചത്. കോണ്‍ഗ്രസില്‍ അച്ചടക്ക നടപടിക്ക് പ്രസക്തിയില്ല. പി. എസ്. ജോണ്‍ പറഞ്ഞു.
ഗ്രൂപ്പ് പോര് അവസാനിപ്പിച്ച് കോണ്‍ഗ്രസ് ഐക്യത്തിന്റെ പാതയിലാണെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്ന സാഹചര്യത്തിലാണ് തൃശൂരില്‍ ഐ ഗ്രൂപ്പിന്റെയും എ ഗ്രൂപ്പിന്റെയും നേതാക്കള്‍ തമ്മില്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചത്.












Click it and Unblock the Notifications