Get Updates
Get notified of breaking news, exclusive insights, and must-see stories!

ശ്രീലങ്കയില്‍ പുതിയ പ്രധാനമന്ത്രി സ്ഥാനമേറ്റു

കൊളംബൊ: ശ്രീലങ്കയിലെ പുതിയ പ്രധാനമന്ത്രിയായി മഹീന്ദ്ര രാജപകെ (58) സ്ഥാനമേറ്റു. ഏപ്രില്‍ ആറ് ചൊവാഴ്ച രാവിലെ ആയിരുന്നു സ്ഥാനാരോഹണ ചടങ്ങ്.

തമിഴ് പുലികളുമായി മുന്‍ സര്‍ക്കാര്‍ തുടങ്ങിവച്ച സമാധാന ചര്‍ച്ചകള്‍ തുടരുമെന്ന് സത്യപ്രതിജ്ഞയ്ക്ക് ശേഷം മഹീന്ദ്ര പറഞ്ഞു. ശ്രീലങ്ക നടത്തുന്ന സമാധാന ശ്രമങ്ങളില്‍ ഇന്ത്യ സജീവമായ പങ്ക് വഹിയ്ക്കണമെന്നും മഹീന്ദ്ര ആവശ്യപ്പെട്ടു. എന്നാല്‍ ഭാരത സര്‍ക്കാര്‍ എന്താണ് ചെയ്യേണ്ടതെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ഇന്ത്യയുമായി ഇക്കാര്യം സംസാരിയ്ക്കുമെന്നും പ്രധാന മന്ത്രി വ്യക്തമാക്കി.

തിങ്കളാഴ്ചയാണ് പ്രസിഡണ്ട് ചന്ദ്രിക കുമാരതുംഗ മഹീന്ദ്ര രാജപക്സെയെ പ്രധാനമന്ത്രിയാക്കാന്‍ തീരുമാനിച്ചത്. നേരത്തേ തൊഴില്‍, മത്സ്യബന്ധന വകുപ്പ് മന്ത്രിയായി ഇദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. വക്കീലാണ് ഇദ്ദേഹം. 1970 മുതല്‍ പാര്‍ലമെന്റ് അംഗമായി ഇദ്ദേഹം പ്രവര്‍ത്തിയ്ക്കുന്നുണ്ട്. ദക്ഷിണ ജില്ലയായ ഹംബന്‍തോത്തയില്‍ നിന്നാണ് മഹീന്ദ്ര തിരഞ്ഞെടുക്കപ്പെട്ടത്.

ലക്ഷ്മണ്‍ കദിര്‍ഗമര്‍ (71) പ്രധാനമന്ത്രിയാവുമെന്നായിരുന്നു നേരത്തേ കരുതിയിരുന്നത്. എന്നാല്‍ പാര്‍ട്ടിയ്ക്കുള്ളില്‍ അദ്ദേഹത്തിനെതിരെ നീക്കമുണ്ടായതിനെ തുടര്‍ന്നാണ് മഹീന്ദ്ര രാജപക്സെയുടെ പേര് നിര്‍ദ്ദേശിയ്ക്കപ്പെട്ടത്.

തൂക്ക് പാര്‍ലമെന്റായതുകൊണ്ട് പുതിയ പാര്‍ട്ടികളുടെ പിന്തുണയ്ക്കായുള്ള ചര്‍ച്ചകള്‍ ചന്ദ്രിക കുമാരതുംഗെ ഇപ്പോഴും തുടരുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+