കോണ്‍ഗ്രസിന്റെ സാമ്പത്തിക ദര്‍ശന രേഖ
ദില്ലി: അധികാരത്തിലെത്തിയാള്‍10 ശതമാനം സാമ്പത്തിക വളര്‍ച്ച നേടുമെന്നതുള്‍പ്പെടെ ഒരു പിടി വാഗ്ദാനങ്ങള്‍ നല്കുന്ന സാമ്പത്തിക ദര്‍ശനരേഖ കോണ്‍ഗ്രസ് പുറത്തിറക്കി.
പട്ടിണിയില്‍ നിന്നും തൊഴിലാല്ലായ്മയില്‍ നിന്നുമുള്ള ഇന്ത്യയുടെ മോചനത്തിന് കൂടി സാമ്പത്തിക ദര്‍ശനരേഖ ഊന്നല്‍ നല്കുന്നു.
കോണ്‍ഗ്രസ് നേതാക്കളായ മന്‍മോഹന്‍സിംഗ്, പ്രണബ് മുക്കര്‍ജി എന്നിവരുടെ നേതൃത്വത്തിലാണ് ഏപ്രില്‍ ഏഴ് ബുധനാഴ്ച എഐസിസി ആസ്ഥാനത്ത് സാമ്പത്തിക ദര്‍ശനരേഖ പുറത്തിറക്കിയത്.
സാമ്പത്തിക ദര്‍ശനരേഖയിലെ പ്രധാന വാഗ്ദാനങ്ങള്‍:
1. ഉയര്‍ന്ന സാമ്പത്തിക വളര്‍ച്ചാ നിരക്ക്. എല്ലാവര്‍ക്കും, പ്രത്യേകിച്ച് പാവപ്പെട്ടവര്‍ക്കും അവശവിഭാഗങ്ങള്‍ക്കും പിന്നോക്ക സമുദായങ്ങള്‍ക്കും സാമ്പത്തിക വളര്‍ച്ച.
2. പാവപ്പെട്ടവരെ സഹായിക്കുക എന്ന സാമൂഹ്യഉത്തരവാദിത്തം നിര്‍വഹിയ്ക്കുന്ന അതേ വേഗത്തില്‍ കോര്‍പ്പറേറ്റ് മേഖലയുടെ വളര്‍ച്ച നടപ്പിലാക്കുക.
3. തൊഴിലില്ലായ്മ, ദാരിദ്യ്രം, പട്ടിണി, നിരക്ഷരത എന്നിവയുടെ നിര്‍മാര്‍ജനം. എല്ലാവര്‍ക്കും ആരോഗ്യപരിരക്ഷ.
4. കാര്‍ഷികമേഖലയുടെ വളര്‍ച്ച മെച്ചപ്പെടുത്തുക.
5. ഉത്തരവാദിത്തത്തോടെ ജനങ്ങള്‍ക്ക് വികസനം എത്തിക്കുക.
6. ആഭ്യന്തരവും വിദേശവുമായ സ്വകാര്യനിക്ഷേപത്തിന്റെ വളര്‍ച്ചക്ക് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുക.
7. വികസന, നിക്ഷേപ രംഗത്ത് ശക്തമായ പൊതു-സ്വകാര്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുക.
8. നിക്ഷേപത്തിന് ഉദ്യോഗസ്ഥ, ഭരണത്തലത്തിലുള്ള തടസങ്ങള്‍ ഇല്ലാതാക്കുക.
9. വ്യവസായരംഗത്ത് നിക്ഷേപ നിരക്ക് കൂട്ടുന്നതോടൊപ്പം പ്രതിരോധപ്രാധാന്യമുള്ള വ്യവസായങ്ങളുടെ പട്ടിക തയ്യാറാക്കുക.
10. പരിസ്ഥിതിയുടെ ദുരുപയോഗം തടയുന്നതിന് പ്രത്യേക ചട്ടങ്ങള്‍.
11. നിക്ഷേപം കുത്തകാധികാരമായി വളരുന്നുവെങ്കില്‍ അതിനെ നിയന്ത്രിക്കാനുള്ള നടപടിയെടുക്കും.
12. പുതിയതും ചെറിയതുമായ സംരംഭകരെയും വിദ്യാസമ്പന്നരും ചെറുപ്പക്കാരുമായ സംരംഭകരെയും പ്രത്യേകിച്ചും ഗ്രാമവ്യവസായമേഖലയിലും ഗൃഹനിര്‍മ്മാണ ചേരിനിര്‍മ്മാര്‍ജ്ജന മേഖലയില്‍ പദ്ധതികളുമായെത്തുന്നവരെയും മതിയായ വായ്പ നല്‍കിയും സബ്സിഡി അനുവദിച്ചും പ്രോത്സാഹിപ്പിയ്ക്കും.
13. ഇന്ത്യയുടെ തൊഴില്‍ശക്തിയുടെ 90 ശതമാനത്തെ ഉള്‍ക്കൊള്ളുന്ന അനൗദ്യോഗിക മേഖലയിലെ വ്യവസായസംരംഭകങ്ങളെ സാങ്കേതികസഹായം, വായ്പ, വിപണനസഹായങ്ങള്‍ എന്നിവ നല്കി പ്രോത്സാഹിപ്പിക്കുക.
14. ഇക്കാര്യത്തിന് സമൂര്‍ത്തമായ ശുപാര്‍ശകള്‍ നല്‍കുന്നതിന് ദേശീയ കമ്മിഷന്‍ രൂപീകരിക്കുക.
15. കോര്‍പ്പറേറ്റ് നികുതികളില്‍ വികസന ഇളവിന്റെ പുതിയ രൂപം ഏര്‍പ്പെടുത്തുക.
16. ഗവേഷണ- വികസന പ്രവര്‍ത്തനങ്ങളിലും വായ്പയ്ക്കും കൂടുതല്‍ സാധ്യതകള്‍ കണ്ടെത്തുന്നതിന് ആവശ്യമായ സഹായം നല്‍കുക.
17. സാങ്കേതിക ഇറക്കുമതി സാധ്യമാവുന്നിടത്തോളം ഉദാരമാക്കുക.
18. റവന്യു കുടിശിക കുറച്ചും ചെലവ് കുറച്ചും സാമ്പത്തിക അച്ചടക്കം തിരിച്ചുകൊണ്ടുവരിക.
19. തൊഴിലാളി പ്രാമുഖ്യമുള്ള പ്രധാന വ്യവസായങ്ങളില്‍ വികസനസാധ്യത പരമാവധിയാക്കുന്നതിന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കാന്‍ പ്രത്യേക ദൗത്യസംഘങ്ങളെ നിയമിക്കുക.
20. മത്സരേതര വിപണികളിലെ വില നിയന്ത്രിയ്ക്കുക, ലയനത്തിലൂടെയും ഏറ്റെടുക്കലുകളിലൂടെയും ഉള്ള കുത്തകയുടെ വളര്‍ച്ച നിയന്ത്രിക്കുക, ബാങ്കിംഗ്, ഇന്‍ഷ്വറന്‍സ്, ടെലികമ്യൂണിക്കേഷന്‍ എന്നിവയുള്‍പ്പെടുന്ന സവിശേഷ വിപണികളില്‍ മത്സരക്ഷമത നിലനിര്‍ത്തുക എന്നീ ഉദ്ദേശത്തോടെ മികച്ച രീതിയില്‍ രൂപകല്പന ചെയ്ത നിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തുക.












Click it and Unblock the Notifications