വാജ്പേയിയ്ക്കെതിരെ ജത്മലാനി
ലഖ്നോ: പ്രധാനമന്ത്രി വാജ്പേയിയ്ക്കെതിരെ മുന്‍ മന്ത്രിയും നിയമവിദഗ്ധനുമായ രാം ജത്മലാനി മത്സരിയ്ക്കും. ഇദ്ദേഹം സ്വതന്ത്രസ്ഥാനാര്‍ത്ഥിയായിട്ടായിരിക്കും ജനവിധി തേടുക.
വാജ്പേയിയ്ക്കെതിരെ മുഴുവന്‍ പ്രതിപക്ഷപാര്‍ട്ടികളുടെയും പിന്തുണയുള്ള സ്ഥാനാര്‍ത്ഥിയായി മത്സരിയ്ക്കാന്‍ രാം ജത്മലാനി ശ്രമം നടത്തിയിരുന്നു. എന്നാല്‍ ഉത്തര്‍പ്രദേശിലെ പ്രധാനപാര്‍ട്ടികളായ സമാജ്വാദിയും ബിഎസ്പിയും ഇതിനെ പിന്തുണച്ചില്ല. ഇപ്പോള്‍ കോണ്‍ഗ്രസിന്റെയും മറ്റ് ഏതാനും പാര്‍ട്ടികളുടെയും പിന്തുണയോടെയാണ് രാം ജത്മലാനി മത്സരിയ്ക്കുക.
കോണ്‍ഗ്രസിന് പുറമെ ഇടതുപാര്‍ട്ടികള്‍, രാഷ്ട്രീയജനതാദള്‍, ലോക് ജനശക്തി എന്നീ പാര്‍ട്ടികളും തനിയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്ന് രാം ജത്മലാനി പറഞ്ഞു. ഇതോടെ ലഖ്നോ മണ്ഡലത്തിന് ലോക്സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ പ്രാധാന്യം കൈവന്നിരിയ്ക്കുകയാണ്.












Click it and Unblock the Notifications