Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപ്പുവിന്റെ വാള്‍ ഇന്ത്യയിലെത്തി

ബാംഗ്ലൂര്‍: ടിപ്പു സുല്‍ത്താന്‍ ബ്രിട്ടീഷുകാരുമായി പോരാടി മരിച്ചപ്പോള്‍ ഉപയോഗിച്ച വാള്‍ 200 വര്‍ഷത്തിന് ശേഷം ഇന്ത്യയിലെത്തി. മൈസൂര്‍ സിംഹമായി അറിയപ്പെട്ടിരുന്ന ടിപ്പു സുല്‍ത്താന്‍ ബ്രിട്ടീഷുകാരുമായി ശ്രീരംഗപട്ടണത്ത് നടന്ന ഏറ്റുമുട്ടലിലാണ് കൊല്ലപ്പെട്ടത്.

ലണ്ടനില്‍ നടന്ന ഒരു ലേലത്തില്‍ ഈ വാള്‍ വിലയ്ക്കെടുത്തത് മദ്യവ്യവസായിയും എംപിയുമായ വിജയ് മല്ല്യയാണ്. ഏപ്രില്‍ ഏഴ് ബുധനാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം വിജയ് മല്ല്യ വെളിപ്പെടുത്തിയത്.

1799 മാര്‍ച്ച് നാലിന് ശ്രീരംഗപട്ടണത്തിലെ യുദ്ധത്തില്‍ ടിപ്പുമരിച്ചു വീണപ്പോള്‍ എടുത്ത ഈ വാള്‍ ബ്രിട്ടീഷ് സൈന്യത്തിന്റെ ലഫ്റ്റനന്റ ജനറല്‍ ഹാരിസ് മേജര്‍ ജനറല്‍ ബെയേഡിന് സമ്മാനിയ്ക്കുകയായിരുന്നു എന്ന് വാളില്‍ എഴുതിയിട്ടുണ്ട്. ഏകദേശം 1.5 കോടി രൂപ നല്കിയാണ് താന്‍ ഈ വാള്‍ ലേലത്തില്‍ സ്വന്തമാക്കിയതെന്ന് വിജയ് മല്ല്യ പറഞ്ഞു. മേജര്‍ ജനറല്‍ ബെയേഡിന്റെ പിന്‍ഗാമികളില്‍ നിന്നുമാണ് വാള്‍ വാങ്ങിയത്.

ആറ് മാസം മുമ്പാണ് ഈ വാള്‍ ലേലത്തില്‍ വാങ്ങിയതെങ്കിലും ലണ്ടനില്‍ നിന്ന് വാള്‍ 15 ദിവസം മുമ്പ് മാത്രമാണ് ഇന്ത്യയില്‍ എത്തിയത്. കൊത്തുപണികളുള്ള പിടിയും വെള്ളിഗില്‍റ്റ് പിടിപ്പിച്ച വെല്‍വെറ്റ് ഉറയോടുകൂടിയതുമാണ് ഈ വാള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+