ഏറ്റവും സമ്പന്നനായ സ്ഥാനാര്‍ത്ഥി
മൈസൂര്‍: മൈസൂര്‍ രാജകുടുംബത്തിലെ പിന്‍ഗാമിയും കോണ്‍ഗ്രസ്സ്ഥാനാര്‍ത്ഥിയുമായ ശ്രികണ്ഠദത്ത നരസിംഹരാജ വോഡയാര്‍ ആയിരിക്കാം ഒരു പക്ഷെ ഈ ലോക്സഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും സമ്പന്നനായ സ്ഥാനാര്‍ത്ഥി.
സ്ഥാനാര്‍ത്ഥികള്‍ സ്വത്ത് വെളിപ്പെടുത്തണമെന്ന പുതിയ നിയമപ്രകാരം തനിയ്ക്ക് 1522.53 കോടിയുടെ സ്വത്തുണ്ടെന്ന് അദ്ദേഹം അറിയിച്ചു. എന്നാല്‍ പണമായി തന്റെ കയ്യില്‍ 50,000 രൂപയേഉള്ളൂ. 51കാരനായ ഈദ്ദേഹം കഴിഞ്ഞ ലോക്സഭയിലും അംഗമായിരുന്നു. അന്തരിച്ച ജയചാമരാജേന്ദ്ര വോഡയാര്‍ രാജാവിന്റെ മകനാണ് ശ്രികണ്ഠദത്ത നരസിംഹരാജ വോഡയാര്‍.
മൈസൂര്‍, ബാംഗ്ലൂര്‍ കൊട്ടാരങ്ങളും ഇദ്ദേഹത്തിന്റെ സ്വത്തില്‍ പ്പെടുമെങ്കിലും ഇതു സംബന്ധിച്ച തര്‍ക്കം ഹൈക്കോടതിയിലും സുപ്രീംകോടതിയിലുമാണ്. മൈസൂരില്‍ 30 ഏക്കറില്‍ നിലകൊള്ളുന്ന ലോകരഞ്ജന്‍ മഹല്‍, ചാമുണ്ഡി കുന്നിന് മുകളിലും രാജേന്ദ്ര വിലാസ് കൊട്ടാരം, ഊട്ടിയിലെ ഫേണ്‍ഹില്‍ കൊട്ടാരം എന്നിവ ഇപ്പോള്‍ ഇദ്ദേഹത്തിന്റെ ഉടമസ്ഥതയിലാണ്.












Click it and Unblock the Notifications