കര്‍ഷകരുടെ ഭൂനികുതി ഇളവ് ചെയ്യും
തിരുവനന്തപുരം: രൂക്ഷമായ വരള്‍ച്ച മൂലമുണ്ടായ കൃഷിനാശം കണക്കെലെടുത്ത് രണ്ട് ഹെക്ടറില്‍ താഴെ ഭൂമിയുള്ള കര്‍ഷകരുടെ ഭൂനികുതിയില്‍ ഇളവ് വരുത്താന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഏപ്രില്‍ ഏഴ് ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി എ. കെ. ആന്റണിയാണ് ഇക്കാര്യം അറിയിച്ചത്.
കൃഷിനാശം നേരിടുന്ന കര്‍ഷകര്‍ക്കായി ഒരു പദ്ധതി സര്‍ക്കാര്‍ നടപ്പിലാക്കും. ധനകാര്യമന്ത്രി കെ. ശങ്കരനാരായണന്‍, സഹകരണമന്ത്രി എം. വി. രാഘവന്‍ എന്നിവര്‍ക്കായിരിക്കും പദ്ധതിയുടെ ചുമതല.
കര്‍ഷകര്‍ക്ക് ദുരിതാശ്വാസം എത്രയും പെട്ടെന്നെത്തിക്കുന്നതിന് ശ്രമിക്കും. ഇതിനായി ചീഫ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുണ്ടായ കൊലപാതകത്തെ കുറിച്ച് ഡിജിപിയോട് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കരുണാകരനുമായി ഇപ്പോള്‍ കൂടുതല്‍ ഐക്യത്തിലാണെങ്കിലും അദ്ദേഹത്തിന്റെ എല്ലാ പ്രസ്താവനകള്‍ക്കും വ്യാഖ്യാനം ചമയ്ക്കേണ്ട ബാധ്യത തനിക്കില്ലെന്ന് വാര്‍ത്താലേഖകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ആന്റണി പറഞ്ഞു.












Click it and Unblock the Notifications