കേരളത്തില്‍ പ്രായമായവര്‍ കൂടുതല്‍ എറണാകുളത്ത്
തിരുവനന്തപുരം: കേരളത്തില്‍ കൂടുതല്‍ പ്രായം കൂടിയ ആളുകള്‍ ഉള്ളത് എറണാകുളം ജില്ലയില്‍. എറണാകുളം ജില്ലയില്‍ 2.94 ലക്ഷം വൃദ്ധരാണ് ഉള്ളത്.
കേരളത്തില്‍ ആകെ 26.16 ലക്ഷ വൃദ്ധരാണ് ഉള്ളത്. സംസ്ഥാന എക്കണോമിക്സ് ആന്‍ഡ് സ്റാറ്റിസ്റിക്സ് വിഭാഗം നടത്തിയ സര്‍വേയിലാണ് ഈ വിവരങ്ങളുള്ളത്.
2.84 ലക്ഷത്തോടെ തൃശ്ശൂരാണ് രണ്ടാംസ്ഥാനത്ത്. ആയിരം വീടുകളില്‍ 379 വൃദ്ധജനങ്ങളുണ്ട്. ഇതേറ്റവുമധികം പത്തനംതിട്ടയിലാണ്. രണ്ടാമത് ആലപ്പുഴയും. പ്രായമായവര്‍ കുടുംബനാഥന്മാരായുള്ള വീടുകള്‍ ഏറ്റവും കുറവ് വയനാട്ടിലാണ്.
പ്രായമായവര്‍മാത്രം താമസിക്കുന്ന 49,578 വീടുകളാണ് സംസ്ഥാനത്തുള്ളത്. ഇത് ഏറ്റവുമധികം തിരുവനന്തപുരത്താണ്. കുറവ് കാസര്‍കോഡും.
മക്കള്‍ വിദേശത്ത് വസിക്കുന്നതുകാരണം ഒറ്റപ്പെട്ട് താമസിക്കുന്ന 2.24 ലക്ഷം വൃദ്ധകുടുംബങ്ങളുണ്ട്. മൊത്തം വൃദ്ധരുടെ 10.35 ശതമാനമാണിങ്ങനെ ഒറ്റപ്പെട്ട് കഴിയുന്നത്. മലപ്പുറത്താണ് ഇത്തരം വീടുകള്‍ ഏറെ. കുറവ് ഇടുക്കിയിലും.












Click it and Unblock the Notifications