കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജയിലില്‍ ഏറ്റുമുട്ടല്‍: സിപിഎം പ്രവര്‍ത്തകനെ വെട്ടിക്കൊന്നു

  • By Staff
Google Oneindia Malayalam News

കണ്ണൂര്‍: സെന്‍ട്രല്‍ ജയലില്‍ തടവുകാരായ ബിജെപി, സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കൊലക്കേസ് പ്രതിയായ ഒരു സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു.

ഏറ്റുമുട്ടലില്‍ ആറ് പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. കക്കട്ടില്‍ കല്ലുപുരയില്‍ രവീന്ദ്രന്‍ (49) ആണ് മരിച്ചത്. 94ലെ കൂത്തുപറമ്പ് വെടിവയ്പ് ദിവസം അമ്പലക്കുളങ്ങര കുമാരന്‍ എന്നയാള്‍ കൊല്ലപ്പെട്ട ജീവപര്യന്തം തടവ്ശിക്ഷ അനുഭവിക്കുകയായിരുന്നു രവീന്ദ്രന്‍.

ഏപ്രില്‍ ആറ് വൈകീട്ട് മൂന്ന് മണിയോടെ ജയിലിലെ കാന്റീനില്‍ ഉണ്ടായ തര്‍ക്കമാണ് ഏറ്റുമുട്ടലിലും കൊലപാതകത്തിലും കലാശിച്ചത്. രാഷ്ട്രീയതര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും പരസ്പരം കല്ലേറ് നടത്തി. തുടര്‍ന്ന് പണിയായുധങ്ങള്‍ സൂക്ഷിച്ചിരുന്ന സ്റോര്‍ കുത്തിത്തുറന്ന് ആര്‍എസ്സ് പ്രവര്‍ത്തകരായ തടവുകാര്‍ കമ്പിപ്പാര തുടങ്ങിയ ആയുധങ്ങള്‍ പുറത്തെടുത്ത് ആക്രമണം നടത്തുകയായിരുന്നു.

സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഡിജിപി അല്‍ഫോണ്‍സ് ഈറയിലിനോട് മുഖ്യമന്ത്രി എ. കെ. ആന്റണി ആവശ്യപ്പെട്ടു.

സിപിഎം പ്രവര്‍ത്തകന്റെ കൊലയില്‍ പ്രതിഷേധിച്ച് വടകര താലൂക്കില്‍ സിപിഎം ബുധനാഴ്ച ഹര്‍ത്താല്‍ ആചരിക്കുന്നതിന് ആഹ്വാനം ചെയ്തിട്ടുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X