30 തടവുകാരെ പൂജപ്പുരയിലേക്ക് മാറ്റി
കണ്ണൂര്‍: സിപിഎം പ്രവര്‍ത്തകന്റെ കൊല നടന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ 30 പേരെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കും 20 തടവുകാരെ കണ്ണൂര്‍ സബ്ജയിലിലേക്കും മാറ്റി.
ജയിലില്‍ വീണ്ടും സംഘര്‍ഷമുണ്ടാവാനുള്ള സാധ്യത കണക്കിലെടുത്താണ് തടവുകാരെ ഏപ്രില്‍ ഏഴ് ബുധനാഴ്ച മാറ്റിയത്.
സിപിഎം പ്രവര്‍ത്തകനായ കക്കട്ടില്‍ കല്ലുപുരയില്‍ രവീന്ദ്രന്‍ കൊല ചെയ്യപ്പെട്ടതില്‍ പ്രതിഷേധിച്ച് സിപിഎം വടകര താലൂക്കില്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണമാണ്. ഹര്‍ത്താല്‍ പൊതുവെ സമാധാനപരമാണ്. വാഹനങ്ങളൊന്നും നിരത്തിലിറങ്ങിയില്ല.
വിവിധ പാര്‍ട്ടി കേന്ദ്രങ്ങളില്‍ പൊതുദര്‍ശനത്തിന് വച്ചതിന് ശേഷം രവീന്ദ്രന്റെ മൃതദേഹം കക്കട്ടിലിലെ വീട്ടുവളപ്പില്‍ സംസ്കരിക്കും.












Click it and Unblock the Notifications