കക്കട്ടിലില്‍ ഹര്‍ത്താല്‍ പൂര്‍ണം
തലശേരി: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലുണ്ടായ ഏറ്റുമുട്ടലില്‍ സിപിഎം പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് കക്കട്ടിലില്‍ സിപിഎംആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പൂര്‍ണം.
സംഘര്‍ഷസാധ്യതയുള്ളതിനാല്‍ കക്കട്ടിലില്‍ ശക്തമായ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആക്രമണം ഭയന്ന് സ്ഥലത്തെ ബിജെപി പ്രവര്‍ത്തകരല്ലൊം മാറിനില്‍ക്കുകയാണ്.
വാഹനങ്ങളൊന്നും ഓടുന്നില്ല. കടകളും അടഞ്ഞുകിടക്കുകയാണ്. മരിച്ച കക്കട്ടില്‍ കല്ലുപുരയില്‍ രവീന്ദ്രന്റെ ശവസംസ്കാരം ഏപ്രില്‍ ഏഴ് ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്ക് നടക്കും.
ആര്‍എസ്എസ് പ്രവര്‍ത്തകനായ അമ്പലക്കുളങ്ങര കുമാരന്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് മരിച്ച രവീന്ദ്രന്‍. കുമാരന്റെ ജ്യേഷ്ഠന്‍ രാജന്റെ വീട് രവീന്ദ്രന്റെ വീടിനടുത്താണ്. ഇവിടം ബിജെപിയുടെ ശക്തികേന്ദ്രമാണ്.












Click it and Unblock the Notifications