Get Updates
Get notified of breaking news, exclusive insights, and must-see stories!

കിന്ര്‍ഫ്ര പാര്‍ക്കില്‍ ഗുണ്ടായിസം

തിരുവനന്തപുരം: തൊഴിലാളി യൂണിയനുകളുടെ ഭീഷണി മൂലം തുമ്പയിലെ കിന്ര്‍ഫ്ര ഇന്റര്‍നാഷണല്‍ അപ്പാരല്‍ പാര്‍ക്ക് അടച്ചുപൂട്ടലിന്റെ വക്കത്ത്.

കിന്‍ഫ്ര പാര്‍ക്കിനടുത്തുള്ള കയറ്റിറക്കു തൊഴിലാളികള്‍ കിന്‍ഫ്ര പാര്‍ക്കിലെ യൂണിറ്റുകളുമായി തര്‍ക്കത്തിലാണ്. തങ്ങള്‍ക്ക് പണി കിട്ടണമെന്ന ആവശ്യവുമായാണ് ഇവര്‍ പാര്‍ക്കിലെ യൂണിറ്റുകളെ ഭീഷണിപ്പെടുത്തുന്നത്. ഈ യൂണിറ്റുകളിലെ തൊഴിലാളികളെ ട്രേഡ് യൂണിയന്‍കാര്‍ പീഡിപ്പിക്കുകയും അവഹേളിക്കുകയും ചെയ്യുന്നുണ്ടെന്നം കിന്‍ഫ്ര ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു.

ഈ സ്ഥിതി തുടരുകയാണെങ്കില്‍ യൂണിറ്റുകള്‍ അടച്ചുപൂട്ടാന്‍ തങ്ങള്‍ നിര്‍ബന്ധിതമാവുമെന്ന് കിന്‍ഫ്ര ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ സെക്രട്ടറിയും ഒരു യൂണിറ്റിന്റെ ഉടമയുമായ രാധാകൃഷ്ണന്‍ പറഞ്ഞു.

ഗുണ്ടായിസമാണ് കയറ്റിറക്ക് തൊഴിലാളികള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നം ഗുഡ്വില്‍ പോളിമേര്‍സ് മാനേജിംഗ് ഡയറക്ടര്‍ അവറാച്ചന്‍ ആരോപിച്ചു. കയറ്റിറക്ക് ജോലിക്കുള്ള അവകാശം തങ്ങള്‍ക്ക് മാത്രമായി കിട്ടണമെന്ന് ആവശ്യപ്പെട്ടാണ് ഇവര്‍ പ്രശ്നമുണ്ടാക്കുന്നത്. ചരക്ക് ഇറക്കുന്ന സ്ഥലത്ത് വെറുതെ നിന്നതിന് മാത്രം നോട്ടക്കൂലി എന്ന പേരില്‍ ഇവര്‍ പണം ആവശ്യപ്പെടുന്നു.

പാര്‍ക്കില്‍ നേരിട്ടും അല്ലാതെയും ജോലി ചെയ്യുന്ന 1200 പേരാണുള്ളത്. ഇവിടെ നിര്‍മാണജോലികള്‍ പുരോഗമിച്ചുവരികയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+