Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാബെല്ലാ രാജന്‍ യാത്രയായി...

കൊച്ചി: കേസുകള്‍ ബാക്കിയാക്കി വിവാദനായകന്‍ ലാബെല്ലാ രാജന്‍ യാത്രയായി.

ആന്ധ്രയില്‍ നടത്തിയ തട്ടിപ്പ് കേസിന്റെ പേരില്‍ അറസ്റിലായി ചിറ്റൂര്‍ ജയിലില്‍ കഴിയുകയായിരുന്ന ലാബെല്ലാ രാജന്‍ ജയിലില്‍ വച്ചാണ് അന്തരിച്ചത്. നെഞ്ചുവേദനയെത്തുടര്‍ന്നായിരുന്നു അന്ത്യം. അദ്ദേഹത്തിന് 48 വയസ്സായിരുന്നു.

കേരളത്തില്‍ കോടികളുടെ നിക്ഷേപം സ്വീകരിച്ച് മുങ്ങി തട്ടിപ്പു നടത്തിയ ലാബെല്ലാ ഫിനാന്‍സിയേഴ്സിന്റെ ഉടമ എന്ന നിലയിലാണ് രാജന്‍ കേരളത്തില്‍ കുപ്രസിദ്ധി നേടിയത്. ലാബെല്ലാ ഫിനാന്‍സിന്റെ പേരില്‍ 10 കോടിയോളം രൂപയാണ് രാജന്‍ വെട്ടിച്ചത്. ബ്ലേഡ് കമ്പനികള്‍ തഴച്ചുവളര്‍ന്ന 80കളില്‍ മുന്‍പന്തിയിലായിരുന്നു ലാബെല്ല. 87ല്‍ കമ്പനി പൊളിഞ്ഞപ്പോള്‍ 3500 നിക്ഷേപകര്‍ക്ക് പണം നഷ്ടമായി.

ഈ കേസില്‍ അറസ്റിലായ രാജന്‍ പിന്നീട് എലീഷ എന്റര്‍പ്രൈസസ് എന്ന സ്ഥാപനം തുടങ്ങി. ഇവിടെയും തട്ടിപ്പ് നടത്തിയതിന്റെ പേരില്‍ രാജനും ഭാര്യ എലിസബത്തും അറസ്റിലായി. ജാമ്യം കിട്ടിയപ്പോള്‍ ഒളിവില്‍ പോയ ഇവരെ 98ലാണ് പൊലീസ് വീണ്ടും അറസ്റുചെയ്തത്. ഈ കേസിലും ജാമ്യം നേടിയ രാജന്‍ പിന്നീട് 2003ല്‍ പാലാരിവട്ടത്ത് ആര്‍ബി ഫാര്‍മ എന്ന ആയുര്‍വേദ ചികിത്സാകേന്ദ്രം തുടങ്ങി. നേരത്തെ ആന്ധ്രയില്‍ ആര്‍ഷഭാരത ലീസിംഗ് ആന്റ് ഹയര്‍ പര്‍ച്ചേസ് എന്ന സ്ഥാപനത്തിലെ പേരില്‍ നടത്തിയിരുന്ന തട്ടിപ്പില്‍ വിചാരണത്തടവുകാരനായിരുന്നു രാജന്‍. പാലാരിവട്ടത്ത് 2003ല്‍ അറസ്റിലായ രാജനെ ആന്ധ്രപ്രദേശില്‍ കേസിന്റെ വിചാരണയ്ക്കായി കൈമാറുകയായിരുന്നു.

ലാബെല്ലാ ഫിനാന്‍സിയേഴ്സിനൊപ്പം ലാബെല്ലാ പബ്ലിക്കേഷന്‍സ് എന്ന ഒരു സ്ഥാപനവും രാജന്‍ നടത്തിയിരുന്നു. കസന്‍ദ്സാക്കീസിന്റെ കൃതികളുടെ മലയാളവിവര്‍ത്തനം ഉള്‍പ്പെടെ നല്ല കുറെ പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചെങ്കിലും പുസ്തകപ്രസാധനവും പൊളിഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+