കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാരിനെതിരെ പെരുമാട്ടി പഞ്ചായത്തിന്റെ ഹര്‍ജി

  • By Staff
Google Oneindia Malayalam News

കൊച്ചി: കൊക്ക കോള ഫാക്ടറിയുടെ ലൈസന്‍സ് പുതുക്കാന്‍ അനുമതി നല്‍കേണ്ടതില്ലെന്ന പെരുമാട്ടി ഗ്രാമപഞ്ചായത്തിന്റെ തീരുമാനം സ്റേ ചെയ്ത സര്‍ക്കാരിന്റെ ഉത്തരവിനെതിരെ പെരുമാട്ടി പഞ്ചായത്ത് ഹൈക്കോടതിയെ സമീപിച്ചു.

ഹൈക്കോടതിയില്‍ പെരുമാട്ടി പഞ്ചായത്ത് പ്രസിഡന്റ് എ. കൃഷ്ണന്‍ നല്‍കിയ റിട്ട് ഹര്‍ജിയില്‍ കൊക്ക കൊള ഫാക്ടറി പ്രവര്‍ത്തനം തുടരരുതെന്ന് നിര്‍ദേശം നല്‍കണമെന്ന് അഭ്യര്‍ഥിച്ചു.

സര്‍ക്കാരിന്റെ അധികാരപരിധിക്കപ്പുറത്തുള്ളതാണ് ഉത്തരവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കേരള പഞ്ചായത്തീരാജ് നിയമത്തിലെ 21-ാം അധ്യായം അനുസരിച്ച് പഞ്ചായത്തിന് ഒരു ലൈസന്‍സ് റദ്ദാക്കാനും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും പൊതുതാത്പര്യത്തിന് വിരുദ്ധമാണെന്ന് തോന്നുകയാണെങ്കില്‍ ലൈസന്‍സ് പുതുക്കാതിരിക്കാനും അധികാരമുണ്ട്. പഞ്ചായത്തിന്റെ അഭിപ്രായം കേള്‍ക്കാതെയാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. - പരാതിയില്‍ പറയുന്നു.

യഥാര്‍ഥത്തില്‍ സര്‍ക്കാരിനെ പരോക്ഷമായി സമീപിക്കുന്നതിന് പകരം പഞ്ചായത്തീരാജ് നിയമം അനുസരിച്ചുള്ള പ്രശ്നപരിഹാരത്തിനാണ് കമ്പനി ശ്രമിക്കേണ്ടിയിരുന്നത്. ഫാക്ടറി നടത്തുന്നതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് അനുമതി നല്‍കാന്‍ വിസമ്മതിച്ചുവെന്ന വസ്തുത സര്‍ക്കാര്‍ പരിഗണിച്ചില്ല.

ലൈസന്‍സ് പുതുക്കണോ വേണ്ടയോ എന്നത് പഞ്ചായത്തിന്റെ അധികാര പരിധിയില്‍ വരുന്ന കാര്യമാണ്. ഏപ്രില്‍ ഒന്നിന് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കാനും ഹര്‍ജിയില്‍ പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X