പ്ലസ്ടു ഹിസ്ററി: ചോദ്യങ്ങള്‍ പുറത്ത്നിന്ന്
കോട്ടയം: ഹയര്‍ സെക്കന്ററിയുടെ രണ്ടാം വര്‍ഷ ഹിസ്ററി പരീക്ഷയ്ക്ക് 39 മാര്‍ക്കിന്റെ ചോദ്യം സിലബസിന്റെ പുറത്തുനിന്ന്. അതുകൊണ്ട് ഈ പേപ്പറിന്റെ മൂല്യനിര്‍ണ്ണയം ഉദാരമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചു.
ചോദ്യങ്ങള്‍ക്ക് കണ്ണടച്ച് മാര്‍ക്കിടാനാണ് അധ്യാപകര്‍ക്ക് നിര്‍ദേശം നല്കിയിരിക്കുന്നത്. ഉദാരമായി മാര്‍ക്ക് നല്കേണ്ട ചോദ്യങ്ങളുടെ ലിസ്റും മൂല്യനിര്‍ണ്ണയം നടത്തുന്ന അധ്യാപകര്‍ക്ക് നല്കിയിട്ടുണ്ട്.
21ാമത്തെ ചോദ്യമായ മുഗള്‍ സാമ്രാജ്യത്തിന്റെ അധ:പതനത്തില്‍ ഔറംഗസീബിന്റെ പങ്കെന്താണെന്ന ചോദ്യം സിലബസില്‍ ഇല്ലാത്തതാണ്. ടിപ്പുസുല്‍ത്താനെക്കുറിച്ചുള്ള 28ാമത്തെ ചോദ്യവും സബ്സിഡിയറി അലയന്‍സ് സംവിധാനത്തെക്കുറിച്ചുള്ള 29ാംമത്തെ ചോദ്യവും സിലബസില്‍ ഇല്ല. ഈ ചോദ്യങ്ങള്‍ക്കെല്ലാം ഉദാരമായി മാര്‍ക്ക് നല്കും.
ദക്ഷിണാഫ്രിക്കന്‍ രാജ്യങ്ങള്‍ അടയാളപ്പെടുത്താനാവശ്യപ്പെട്ടുള്ള 34ാം ചോദ്യത്തിന് ദക്ഷിണാഫ്രിക്കയുടെ മാപ്പിന് പകരം യൂറോപ്പിന്റെ മാപ്പാണ് നല്കിയത്. ആഫ്രിക്കയുടെ മാപ്പ് ഏകദേശം വരച്ചവര്‍ക്കെല്ലാം മാര്‍ക്ക് നല്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
സിലബസ് കൃത്യസമയത്ത് പൂര്‍ത്തിയാക്കാത്ത ചില സര്‍ക്കാര്‍ സ്കുളുകളെ രക്ഷിയ്ക്കാനുള്ള ശ്രമമാണ് ഇതിന് പിന്നിലെന്ന് പറയുന്നു. ഇപ്പോഴും ചോദ്യപേപ്പറില്‍ തെറ്റുകള്‍ കടന്നുകൂടിയതെങ്ങിനെയെന്ന് അറിയില്ലെന്നാണ് സംസ്ഥാനഹയര്‍സെക്കന്ററി ബോര്‍ഡിലെ പരീക്ഷാവിഭാഗത്തിന്റെ ചുമതല വഹിയ്ക്കുന്ന ഡോ. എന്‍. മുരുകന്‍ പറയുന്നത്.












Click it and Unblock the Notifications