വിദ്യാസാഗര്‍- വെള്ളാപ്പള്ളി രണ്ടു തട്ടില്‍
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥികളെ പിന്തുണക്കാന്‍ എസ്ന്‍ഡിപി തീരുമാനിച്ചിട്ടില്ലെന്ന് എസ്എന്‍ഡിപി പ്രസിഡന്റ് അഡ്വ. സി. കെ. വിദ്യാസാഗര്‍ പറഞ്ഞു.
11 ലോക്സഭാ മണ്ഡലങ്ങളില്‍ എല്‍ഡിഎഫിനെ പിന്തുണക്കുമെന്ന് നേരത്തെ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രസ്താവിച്ചിരുന്നു. ഇതിന് വിരുദ്ധമായാണ് വിദ്യാസാഗറുടെ പ്രസ്താവന.
ഏതെങ്കിലും പ്രത്യേക സ്ഥാനാര്‍ഥിയെ പിന്തുണക്കുന്നതു സംബന്ധിച്ച് എസ്എന്‍ഡിപി കൗണ്‍സില്‍ തീരുമാനമെടുത്തിട്ടില്ലെന്ന് വിദ്യാസാഗര്‍ പറഞ്ഞു. പിന്നോക്ക സമുദായങ്ങള്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന, എസ്എന്‍ഡിപിയോട് സൗഹാര്‍ദമുള്ള സ്ഥാനാര്‍ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന ഒരു സര്‍ക്കുലര്‍ എസ്എന്‍ഡിപി അംഗങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുക മാത്രമാണ് എസ്എന്‍ഡിപി ചെയ്തത്.
ഇതിന് വിരുദ്ധമായ പ്രസ്താവന ഏതെങ്കിലും എസ്എന്‍ഡിപി നേതാവ് നടത്തിയിട്ടുണ്ടെങ്കില്‍ അത് അദ്ദേഹത്തിന്റെ അഭിപ്രായം മാത്രമാണെന്നും സംഘടനയുടെ നിലപാടല്ലെന്നും വിദ്യാസാഗര്‍ വ്യക്തമാക്കി.












Click it and Unblock the Notifications