Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഡിഎഫ് കണ്‍വെന്‍ഷനില്‍ ബഹളം

കൊച്ചി: എറണാകുളത്തെ യുഡിഎഫ് സ്ഥാനാര്‍ഥി എഡ്വേര്‍ഡ് എടേഴത്തിന്റെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ എ, ഐ ഗ്രൂപ്പുകാര്‍ തമ്മില്‍ വാക്കേറ്റമുണ്ടായി.

പറവൂര്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ എ. കെ. ചന്ദ്രമതിയമ്മ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയതിനെ തുടര്‍ന്നാണ് ബഹളമുണ്ടായത്. ചന്ദ്രമതിയമ്മയെ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നതു സംബന്ധിച്ച തര്‍ക്കം കയ്യാങ്കളി വരെയെത്തി.

ഏപ്രില്‍ ഏഴ് ബുധനാഴ്ച രാവിലെ 11 മണിക്കാണ് കണ്‍വെന്‍ഷന്‍ തുടങ്ങാനിരുന്നത്. ബഹളത്തെ തുടര്‍ന്ന് കണ്‍വെന്‍ഷന്‍ തുടങ്ങുന്നത് അല്പം വൈകി.

കെ. കരുണാകരന്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു. കെപിസിസി ആക്ടിംഗ് പ്രസിഡന്റ് പി. പി. തങ്കച്ചന്‍, യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി തുടങ്ങിയവര്‍ കണ്‍വെന്‍ഷനില്‍ പ്രസംഗിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+