ഇറാഖില്‍ 79 മരണം
നജഫ്: ഷിയാ മുസ്ലിങ്ങള്‍ അഴിച്ചുവിട്ട ഒരു പിടി അക്രമങ്ങളില്‍ 73 മരണം. 66 ഇറാഖികളും 13 യുഎസ് ഭടന്മാരുമാണ് കൊല്ലപ്പെട്ടത്.
തെക്കന്‍ ഇറാഖിലെ നജഫിലാണ് ഷിയാകള്‍ യുഎസ് പട്ടാളത്തിനെതിരെ ശക്തമായ ആക്രമണം നടത്തിയത്. 12 യുഎസ് മറീനുകള്‍ റമാദിയില്‍ കൊല്ലപ്പെട്ടു. ഫലൂജ മുതല്‍ നസീറിയ വരെയുള്ള പ്രദേശത്ത് യുഎസ് ബോംബാക്രമണത്തില്‍ 66 ഇറാഖികളും കൊല്ലപ്പെട്ടു.
സദ്ദാം ഹുസൈനെ സ്ഥാനഭ്രഷ്ടനാക്കിയ ശേഷം യുഎസ് സേനയ്ക്ക്നേരെ നടന്ന ഏറ്റവും ശക്തമായ ആക്രമണമാണിത്. കഴിഞ്ഞ മൂന്ന് ദിവസത്തെ അക്രമങ്ങളില്‍ ഇപ്പോള്‍ ഏകദേശം 136 ഇറാഖികളും 30ഓളം സഖ്യസേനാംഗങ്ങളും കൊല്ലപ്പെട്ടിട്ടുണ്ട്.
ഷിയാകള്‍ കൂടി യുഎസ് സേനയ്ക്ക് തിരിഞ്ഞതോടെ ഫലത്തില്‍ ഇറാഖ് ഒന്നടങ്കം യുഎസിനെ എതിര്‍ക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിരിക്കുകയാണ്. സദ്ദാമിന്റെ വംശക്കാരായ സുന്നികള്‍ യുഎസിനെതിരെ ശക്തമായ ചെറുത്തുനില്പ് നടത്തുന്നുണ്ട്.
സുന്നികളെയും ഷിയാകളെയും അടിച്ചമര്‍ത്താന്‍ യുഎസ് സേന ശക്തമായ ബോംബാക്രമണമാണ് നടത്തുന്നത്.












Click it and Unblock the Notifications