തൊഗാഡിയ നിയമം ലംഘിച്ചു: മുഖ്യമന്ത്രി
തിരുവനന്തപുരം: കഴിഞ്ഞ തവണ കേരളം സന്ദര്‍ശിച്ചപ്പോള്‍ നിയമലംഘനം നടത്തിയതുകൊണ്ടാണ് ഇത്തവണ തൊഗാഡിയയ്ക്ക് കേരളം സന്ദര്‍ശിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയതെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി വ്യക്തമാക്കി.
തൊഗാഡിയ മാറാട് സന്ദര്‍ശത്തിനായി എത്തിയപ്പോള്‍ പ്രസംഗിക്കുന്നതിന് ഉച്ചഭാഷിണി ഉപയോഗിക്കരുതെന്ന് പൊലീസ് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഈ നിര്‍ദേശം തൊഗാഡിയ അനുസരിച്ചില്ല. സാധാരണ യോഗങ്ങളില്‍ ഉപയോഗിക്കുന്നതിനേക്കാള്‍ കൂടുതല്‍ ഉച്ചഭാഷിണികള്‍ ഉപയോഗിച്ചാണ് അദ്ദേഹം പ്രസംഗിച്ചത്.
തൊഗാഡിയ നേരത്തെ നിയമലംഘനം നടത്തിയത് കണക്കിലെടുത്താണ് അദ്ദേഹം തിരുവനന്തപുരത്ത് പ്രവേശിക്കുന്നത് വിലക്കണമെന്ന് പൊലീസ് നിര്‍ദേശിച്ചത്. തൊഗാഡിയയുടെ പ്രസംഗം സാമുദായികമായ അകല്‍ച്ച വളര്‍ത്താന്‍ കാരണമാക്കുന്നതാണെന്ന് ആന്റണി പറഞ്ഞു.












Click it and Unblock the Notifications