കൊക്ക കോള: സര്‍ക്കാര്‍ ഉത്തരവ് സ്റേ ചെയ്തു
കൊച്ചി: പ്ലാച്ചിമടയിലെ കൊക്ക കോള ഫാക്ടറിയുടെ ലൈസന്‍സ് പുതുക്കാന്‍ അനുവദിക്കാതിരുന്ന പെരുമാട്ടി പഞ്ചായത്തിന്റെ നടപടി റദ്ദാക്കിയ സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റേ ചെയ്തു. ഇതോടെ പ്ലാച്ചിമടയിലെ കൊക്ക കോള കമ്പനിക്ക് പ്രവര്‍ത്തനാനുമതി ഇല്ലാതായി.
സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്ലാച്ചിമട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. കൃഷ്ണന്‍ നല്‍കിയ ഹര്‍ജിയിന്മേലാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ജസ്റിസ് കുര്യന്‍ ജോസഫാണ് സര്‍ക്കാര്‍ ഉത്തരവ് സ്റേ ചെയ്തത്. ലൈസന്‍സ് പുതുക്കാന്‍ അനുവദിക്കാതിരിക്കുന്നതിന് പഞ്ചായത്തിന് ഭരണഘടനാപരമായ അധികഫരമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്.












Click it and Unblock the Notifications