Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇനി ഇ-ജനന--മരണ സര്‍ട്ടിഫിക്കറ്റ്

തിരുവനന്തപുരം: ജനന, മരണ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് ഇലക്ട്രോണിക് സംവിധാനം ഉണ്ടാകുന്നു. പുതിയ സംവിധാനമനുസരിച്ച് ജനനമോ മരണമോ കഴിഞ്ഞ് 24 മണിക്കൂറിനുള്ളില്‍ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിയ്ക്കും.

ജനന,മരണ സര്‍ട്ടിഫിക്കറ്റുകള്‍ ഇലക്ട്രോണിക് സംവിധാനത്തിലൂടെ നല്കാന്‍ സംസ്ഥാനത്തെ ആശുപത്രികളെ സഹായിക്കുക ഇന്‍ഫര്‍മേഷന്‍ കേരള മിഷനാണ്. പദ്ധതിയുടെ ഭാഗമായി കേരളത്തിലെ എല്ലാ ആശുപത്രികളെയും പഞ്ചായത്തുകളുമായും മറ്റ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും കമ്പ്യൂട്ടര്‍ ശൃംഖല വഴി ബന്ധിപ്പിയ്ക്കും.

തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സര്‍ക്കാരിനെ ആധുനികവത്കരിക്കാനുള്ള പരിപാടിയുടെയും സംയുക്ത സംരംഭമെന്ന നിലയിലാണ് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സഹായത്തോടെ പദ്ധതി കേരളത്തില്‍ നടപ്പിലാക്കുന്നത്. 3.5 കോടി ചെലവുള്ള പരിപാടി നടപ്പിലാക്കുന്നതിന് സംസ്ഥാന സെന്‍സസ് ഡയറക്ടര്‍ ഷീല തോമസ് നേതൃത്വം നല്‍കും.

പദ്ധതിയുടെ ആദ്യഘട്ടത്തില്‍ അഞ്ച് കോര്‍പ്പറേഷന്‍ നഗരങ്ങളിലെ 182 ആശുപത്രികള്‍ കമ്പ്യൂട്ടര്‍ ശൃംഖലയിലൂടെ പരസ്പരം ബന്ധിപ്പിക്കും. ഇതിന്റെ ഭാഗമായി എല്ലാ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികള്‍ക്കും കമ്പ്യൂട്ടര്‍ നല്‍കും. ഇവിടിങ്ങളില്‍ നിന്ന് ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍ ജൂണ്‍ മുതല്‍ ലഭ്യമാകും.

പ്രസവതീയതി, കുഞ്ഞിന്റെ ഭാരം, ആരോഗ്യസ്ഥിതി, മാതാപിതാക്കളുടെ വയസും തൊഴിലും തുടങ്ങിയ വിവരങ്ങള്‍ ജനന സര്‍ട്ടിഫിക്കറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കും. റേഷന്‍ കാര്‍ഡ് നമ്പര്‍, വോട്ടര്‍പട്ടികയിലെ നമ്പര്‍ തുടങ്ങിയവയും ജനനസര്‍ട്ടിഫിക്കറ്റില്‍ ചേര്‍ത്തിരിക്കും.

മരണസര്‍ട്ടിഫിക്കറ്റില്‍ മരണകാരണം, വയസ്, രോഗവിവരങ്ങള്‍, നല്‍കിയ ചികിത്സ തുടങ്ങിയവയെ കുറിച്ചുള്ള വിവരങ്ങളുണ്ടാവും. 98 ശതമാനം ജനനങ്ങളും 95 ശതമാനം മരണങ്ങളും ആശുപത്രികളിലാണ് നടക്കുന്നതെന്നതിനാല്‍ സര്‍ട്ടിഫിക്കറ്റുകളിലെ വിവരങ്ങള്‍ കൃത്യതയുള്ളതായിരിക്കുമെന്ന് ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ഡയറക്ടര്‍ പി.വി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+