കേന്ദ്ര മെഡിയ്ക്കല്‍ പ്രവേശന പരീക്ഷ ഈസ്റര്‍ ദിനത്തില്‍ തന്നെ
ദില്ലി: ഏപ്രില്‍ പതിനൊന്ന് ഞായറാഴ്ച ഈസ്റ്റര്‍ ദിനത്തിലെ സി ബി എസ് ഇ മെഡിക്കല്‍ പ്രവേശന പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് നല്കിയ ഹര്‍ജികള്‍ സുപ്രിം കോടതി തള്ളി.
ഇന്ത്യയിലെമ്പാടുമായി രണ്ടര ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ ് ഈ പരീക്ഷ എഴുതുന്നത്. ഇത് പെട്ടെന്ന് മാറ്റി വയ്ക്കാന്‍ കഴിയില്ല. ഇത്രയും പേരെ പരീക്ഷ മാറ്റിയ വിവരം അറിയിയ്ക്കുക എളുപ്പമല്ലാത്തതുകൊണ്ടാണ് ഇതെന്നും കോടതി വ്യക്തമാക്കി. രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും ഇത്തരം പരീക്ഷകള്‍ നടക്കുന്നുണ്ടെന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടി.
ഏപ്രില്‍ 11 ഞായറാഴ്ചത്തെ പരീക്ഷ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട അഖില കേരള കത്തോലിക്ക ബിഷപ്പ് കൗണ്‍സില്‍ സമര്‍പ്പിച്ചതുള്‍പ്പെടെ നാല് ഹര്‍ജികളാണ് സുപ്രിം കോടതി പരിഗണിച്ചത്.
ഒരു സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് പതിനൊന്ന് ഞായറാഴ്ച പരീക്ഷ നടത്താന്‍ സി ബി എസ് ഇ അധികൃതര്‍ തീരുമാനിച്ചത്.
ഈസ്ററിന്റെ പ്രാധാന്യം കുറച്ച് കാണിയ്ക്കാനുള്ള കേന്ദ്ര ബിജെപി സര്‍ക്കാരിന്റെ കരുതിക്കൂട്ടിയുള്ള തീരുമാനമാണ് ഇതെന്നാണ് കഴിഞ്ഞ ദിവസം ഈസ്റര്‍ ദിന പരീക്ഷയെക്കുറിച്ച് കേരളാ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ കെ. എം. മാണി അഭിപ്രായപ്പെട്ടത്.