വയനാട്ടില്‍ ഒരു കര്‍ഷകന്‍കൂടി ജീവനൊടുക്കി
കല്പറ്റ: കടബാധ്യതമൂലം വയനാട്ടില്‍ ഒരു കര്‍ഷകന്‍കൂടി ആത്മഹത്യ ചെയ്തു. പാതിരിച്ചാല്‍ നടയ്ക്കല്‍ കുഞ്ചാക്കോയുടെ മകന്‍ ജോയി (34) ആണ് വിഷം കഴിച്ചു മരിച്ചത്. ഇതോടെ കഴിഞ്ഞ ഒന്നര മാസത്തിനിടയില്‍ വയനാട് ജില്ലയില്‍ ജീവനൊടുക്കിയ കര്‍ഷകരുടെ എണ്ണം 13 ആയി. എല്ലാപേരും കട ബാദ്ധ്യത കാരണമായിരുന്നു ആത്മഹത്യ ചെയ്തത്.
പല ബാങ്കുകളിലായി ജോയിക്ക് അമ്പതിനായിരത്തിലധികം രൂപയുടെ കടബാധ്യതയുള്ളതായി ബന്ധുക്കള്‍ പറഞ്ഞു. വായ്പ കുടിശ്ശികയായതോടെ ജപ്തി നോട്ടീസും വന്നിരുന്നു. കൃഷിയില്‍ കനത്ത നഷ്ടം സംഭവിച്ചതിനെത്തുടര്‍ന്ന് കുടുംബസമേതം ബത്തേരിയില്‍ വാടകയ്ക്ക് മുറിയെടുത്ത് പെയിന്റിംഗ് ജോലി നടത്തിവരികയായിരുന്നു. ഭൂമി വില്‍ക്കാനുള്ള ശ്രമവും വിജയിച്ചില്ല.
ചൊവാഴ്ച വൈകുന്നേരം ഭാര്യയെയും കുട്ടികളെയും കാവുംമന്ദത്തുള്ള ഭാര്യവീട്ടില്‍ ആക്കിയശേഷം വിഷം കഴിക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചകഴിഞ്ഞ് അയല്‍വാസികളാണ് മൃതദേഹം കണ്ടത്.












Click it and Unblock the Notifications