മതസംഘടനകളുടെ വിലപേശല്‍തെറ്റ്: കരുണാകരന്‍
കൊച്ചി: മത-സമുദായസംഘടനകളുടെ വിലപേശല്‍ രാഷ്ട്രീയം ആപത്താണെന്നും ഇതിനെതിരെ മതേതര-ജനാധിപത്യ കക്ഷികള്‍ ഒന്നിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് കെ. കരുണാകരന്‍ അഭിപ്രായപ്പെട്ടു.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് എ. കെ. ആന്റണി നടത്തിയ ന്യൂനപക്ഷ പ്രസ്താവനയ്ക്ക് സമാനമാണ് ഈ പ്രസ്താവനയെങ്കിലും ഒരു സംഘടനയും ഇത് ഏറ്റ് പിടിച്ചില്ല. അതിന് കാരണം കരുണാകരന്‍ ഈ പ്രശ്നത്തെ സമീപിച്ച രീതിയാണെന്ന് വേണം കരുതാന്‍.
എറണാകുളം ലോകസഭാമണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് കരുണാകരന്‍ ഈ അഭിപ്രായ പ്രകടനം നടത്തിയത്. അവിടെയും കരുണാകരന്‍ ഈ അഭിപ്രായപ്രകടനം നിറുത്തിയില്ല. പിന്നീട് പനമ്പിള്ളി നഗറിലെ വീട്ടില്‍ വാര്‍ത്താ ലേഖകരോട് സംസാരിക്കുമ്പോഴും കരുണാകരന്‍ പുതിയ വിലപേശല്‍ രാഷ്ട്രീയ പ്രവണതയെ വിമര്‍ശിച്ചു. കേരളം പോലെ പുരോഗമിച്ച സംസ്ഥാനത്തുപോലും ഇതു നടക്കുന്നതില്‍ ലജ്ജിക്കേണ്ടതാണ്. ഇത് അവസാനിപ്പിച്ചില്ലെങ്കില്‍ സാധാരണക്കാരനും തൊഴിലാളികള്‍ക്കും ബുദ്ധിമുട്ടാകുമെന്നായിരുന്നു കരുണാകരന്‍ അവിടെ പറഞ്ഞത്.












Click it and Unblock the Notifications