കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തൊഗാഡിയ പങ്കെടുക്കും : കുമ്മനം

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: വിഎച്ച്പി നേതാവ് പ്രവിണ്‍ തൊഗാഡിയ ഏപ്രില്‍10 ശനിയാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ഹിന്ദു ഐക്യവേദിയുടെ യോഗത്തില്‍ പങ്കെടുക്കുമെന്ന് ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പറഞ്ഞു.

തൊഗാഡിയ തിരുവനന്തപുരം നഗരത്തില്‍ പ്രവേശിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് ലംഘിക്കുമെന്ന് ഏപ്രില്‍ എട്ട് വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ കുമ്മനം രാജശേഖരന്‍ വ്യക്തമാക്കി.

തൊഗാഡിയ തിരുവനന്തപുരം നഗരത്തില്‍ പ്രവേശിക്കുന്നത് തടയാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതെന്താണെന്ന് മനസിലാവുന്നില്ല. സര്‍ക്കാരിന്റെ തീരുമാനം മതവിദ്വേഷം വളര്‍ത്താന്‍ മാത്രമേ ഉപകരിക്കുകയുള്ളൂ. തൊഗാഡിയയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് എന്തെങ്കിലും ക്രമസമാധാനപ്രശ്നമുണ്ടായാല്‍ അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിന് മാത്രമായിരിക്കും.

തൊഗാഡിയ തിരുവനന്തപുരത്ത് പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ ഏപ്രില്‍ 10ന് ഹിന്ദുമത മോചന ദിനമായി ആചരിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X