കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വ്യാജലോട്ടറി: ഒടുവില്‍ കേസെടുക്കുന്നു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യാജലോട്ടറികള്‍ക്കെതിരെ കേസെടുക്കാന്‍ ഒടുവില്‍ ഡിജിപി നിര്‍ദേശം നല്കി. നേരത്തെ അനധികൃത ലോട്ടറികള്‍ക്കെതിരെ(ഓണ്‍ലൈന്‍ ഉള്‍പ്പടെ) ലോട്ടറി വകുപ്പ് നല്കിയ 475 പരാതികളിലും കേസെടുക്കാന്‍ വിസമ്മതിച്ച പൊലീസ് സമ്മര്‍ദ്ദമേറിയതോടെ നിലപാട് മാറ്റുകയായിരുന്നു.

അനധികൃത ലോട്ടറിക്കാരെ സര്‍ക്കാരും അഡ്വക്കേറ്റ് ജനറലും ചേര്‍ന്ന് രക്ഷിയ്ക്കുകയായിരുന്നുവെന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതിനെതിരെ പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന്‍ ശക്തമായി രംഗത്തെത്തിയതോടെയാണ് ഡിജിപി വ്യാജലോട്ടറികള്‍ക്കെതിരെ പരാതിയുണ്ടെങ്കില്‍ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

വ്യാജലോട്ടറി കേസ് രജിസ്റര്‍ ചെയ്യുന്നത് സംബന്ധിച്ച വിശദാംശങ്ങള്‍ ലോട്ടറി ഡയറക്ടര്‍ക്ക് നല്കാന്‍ അഡ്വക്കേറ്റ് ജനറല്‍ വിസമ്മതിച്ചിരുന്നു. ഇതിനെ ലോട്ടറി കേസ് വാദിയ്ക്കുന്ന ഗവ. പ്ലീഡര്‍ അജിത് പ്രകാശ് ചോദ്യം ചെയ്തതോടെ അഡ്വക്കേറ്റ് ജനറല്‍ അജിത് പ്രകാശിനെ പിരിച്ചുവിട്ടു. ഈ നടപടി ഏറെ കോളിളക്കം സൃഷ്ടിച്ചിരിക്കുകയാണ്.

ലോട്ടറി കമ്പനികള്‍ക്ക് വേണ്ടി കേസ് നടത്തുന്നത് അഡ്വക്കേറ്റ് ജനറലിന്റെ സ്വകാര്യ കമ്പനിയാണെന്നും പരാതി ഉയര്‍ന്നിട്ടുണ്ട്. മിസോറാം സര്‍ക്കാരിന്റെ പേരില്‍ നടത്തുന്ന ഫോര്‍ച്യൂണ്‍ എന്ന സ്വകാര്യ ലോട്ടറിയ്ക്ക് വേണ്ടി സംസ്ഥാന സര്‍ക്കാരിനെതിരെ സ്റേ ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത് രത്നസിംഗിന്റെ പേരിലുള്ള കമ്പനിയാണെന്നും പറയുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X