കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരു അത്താഴത്തിന്റെ ഓര്‍മ്മയുമായി ഇന്ന് പെസഹ

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: ഏപ്രില്‍ എട്ട് വ്യാഴാഴ്ച പെസഹ വ്യാഴമാണ്. ഈ ദിവസമാണ് ക്രിസ്തുദേവന്‍ ശിഷ്യന്മാര്‍ക്കൊപ്പം അവസാനത്തെ അത്താഴം കഴിച്ചത്.

ആ അത്താഴത്തിന്റെ ഓര്‍മ്മയ്ക്കായാണ് ലോകമെങ്ങും ഈസ്ററിന് മുമ്പുള്ള വ്യാഴാഴ്ച പെസഹ വ്യാഴമായി ആചരിയ്ക്കുന്നത്. എല്ലാ പള്ളികളിലും വ്യാഴാഴ്ച രാത്രി പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. കാല്‍ കഴുകല്‍ ശുശ്രൂഷ ഈ ദിവസത്തെ പ്രത്യേക ചടങ്ങാണ്. യേശുദേവന്‍ തിരുഅത്താഴത്തിന് ശേഷം ശിഷ്യഗണങ്ങളുടെ കാല്‍ കഴുകിയത് അനുസ്മരിയ്ക്കുന്നതാണ് ഈ ചടങ്ങ്.

The Last Supper by Leonardo da Vinci ഈ വ്യാഴത്തിന് മുമ്പുള്ള ഞായറാഴ്ചയാണ് കുരുത്തോല തിരുനാള്‍. അന്നാണ് യേശുദേവന്‍ ജറുസലേമിലെത്തിയതെന്നാണ് വിശ്വാസം.

പെസഹ വ്യാഴാഴ്ച രാത്രിയില്‍ അവസാനത്തെ അത്താഴം കഴിച്ചുകൊണ്ടിരുന്നപ്പോഴാണ് യേശുദേവന്‍ - എന്നെ കാണിച്ചുകൊടുക്കന്നവന്റെ കൈ എന്റെ അരികെ മേശപ്പുറത്ത് തന്നെ ഉണ്ട് - എന്ന് പറഞ്ഞത്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X