Get Updates
Get notified of breaking news, exclusive insights, and must-see stories!

മാറ്റിയത് ആര്‍എസ്എസ് തടവുകാരെ

കണ്ണൂര്‍: തടവുകാര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ സിപിഎം കാരനായ തടവുകാരന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ജയിലിലെ 52 ആര്‍എസ്എസ് തടവുകാരെ തിരുവനന്തപുരത്തേയ്ക്ക് മാറ്റി. സിപിഎം തടവുകാരെയും മാറ്റാന്‍ ശ്രമിച്ചെങ്കിലും ജയിലധികൃതരുടെ ശ്രമം വിജയിച്ചില്ല.

ജയില്‍ എഡിജിപി അല്‍ഫോണ്‍സ് ലൂയിസ് ഈറയിലിന്റെ നിര്‍ദേശപ്രകാരമാണ് ആര്‍എസ്എസ് തടവുകാരെ മാറ്റിയത്. കനകരാജന്‍ വധക്കേസിലെ പ്രതി കാക്ക ഷാജിയടക്കം 30 പേരെ തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കും മറ്റ് 22 ആര്‍എസ്എസ് തടവുകാരെ കണ്ണൂര്‍ സബ്ജയിലിലേക്കുമാണ് ഏപ്രില്‍ എട്ട് വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെ മാറ്റിയത്.

അതേ സമയം സിപിഎം തടവുകാരെ മാറ്റാനുള്ള ശ്രമത്തെ തടവുകാര്‍ തന്നെ എതിര്‍ത്തു. പൊലീസ് വണ്ടിയില്‍ കയറണമെങ്കില്‍ ഞങ്ങളുടെ നേതാക്കള്‍ വരണമെന്നായിരുന്നു ആവശ്യം. ബലം പ്രയോഗിച്ച് കൊണ്ടുപോകാന്‍ പൊലീസുകാര്‍ ശ്രമിച്ചെങ്കിലും ജയില്‍ അധികൃതര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് സിപിഎം നേതാവ് പി. ജയരാജന്‍ എംഎല്‍എ സ്ഥലത്തെത്തി ജയില്‍ അധികൃതരുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് സിപിഎം തടവുകാരെ മാറ്റേണ്ടതില്ലെന്ന് തീരുമാനിയ്ക്കുകയായിരുന്നു.

സിപിഎം തടവുകാര്‍ താമസിയ്ക്കുന്ന ബോര്‍സ്റ്റല്‍ സ്കൂള്‍ കെട്ടിടം സെര്‍ച്ച് ചെയ്യാനുള്ള പൊലീസ് നീക്കവും തടവുകാര്‍ അനുവദിച്ചില്ല. ബോര്‍സ്റ്റല്‍ സ്കൂളിലുള്ള തടവുകാരെ മാറ്റാനുള്ള നീക്കം രണ്ടാം തവണയാണ് പരാജയപ്പെടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+