ശോഭനാ ജോര്‍ജിന്റെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു
തിരുവനന്തപുരം: എംഎല്‍എമാരായ ശോഭനാ ജോര്‍ജിന്റെയും എം. എ. വാഹിദിന്റെയും സസ്പെന്‍ഷന്‍ പിന്‍വലിച്ചതായി കെപിസിസി ആക്ടിംഗ് പ്രസിഡന്റ് പി. പി. തങ്കച്ചന്‍ അറിയിച്ചു.
ശോഭനാ ജോര്‍ജിന്റെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്ന് കെപിസിസി അച്ചടക്ക സമിതി ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെന്‍ഷന്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചതെന്ന് തങ്കച്ചന്‍ പറഞ്ഞു.
അഞ്ച് വര്‍ഷത്തേക്കായിരുന്നു ശോഭനാ ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് സസ്പെന്റ് ചെയ്യാന്‍ നേരത്തെ തീരുമാനിച്ചിരുന്നത്. 2002 ഡിസംബറിലാണ് ശോഭനയെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്റ് ചെയ്തത്. എ. കെ. ആന്റണിക്കെതിരെ നടത്തിയ പ്രസ്താവകളുടെ പേരിലായിരുന്നു ശോഭനയ്ക്കെതിരെ നടപടി സ്വീകരിച്ചത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കഴക്കൂട്ടത്ത് വിമതസ്ഥാനാര്‍ഥിയായി മത്സരിച്ചതിനാണ് എം. എ. വാഹിദിനെ കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്റ് ചെയ്തിരുന്നത്.












Click it and Unblock the Notifications