കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
തൊഗാഡിയയ്ക്ക് തലസ്ഥാനത്ത് വിലക്ക്
തിരുവനന്തപുരം: വിശ്വഹിന്ദുപരിഷത്ത് ജനറല്‍ സെക്രട്ടറി പ്രവീണ്‍ തൊഗാഡിയ തിരുവനന്തപുരം നഗരത്തില്‍ പ്രവേശിയ്ക്കുന്നത് തടഞ്ഞുകൊണ്ട് ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
ഹിന്ദു ഐക്യവേദി ഏപ്രില്‍ ഒമ്പത് വെള്ളിയാഴ്ച തിരുവനന്തപുരത്ത് സംഘടിപ്പിയ്ക്കുന്ന പരിപാടിയില്‍ തൊഗാഡിയ പങ്കെടുക്കുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് നടക്കാനിരിയ്ക്കുന്ന ഈ വേളയില്‍, അദ്ദേഹത്തിന്റെ വരവ് പ്രകോപനം സൃഷ്ടിച്ചേയ്ക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടറുടെ ഈ നടപടി.
തിരുവനന്തപുരം നഗരത്തില്‍ ഏപ്രില്‍ ഒമ്പതു മുതല്‍ തിരഞ്ഞെടുപ്പ് കഴിയുന്ന മെയ് 10 വരെ തൊഗാഡിയ പ്രവേശിയ്ക്കരുതെന്നാണ് കളക്ടറുടെ ഉത്തരവ്. തൊഗാഡിയയെ ഇക്കാര്യം അറിയിക്കാനുള്ള ശ്രമത്തിലാണ് കേരള പൊലീസ്.
Comments
Story first published: Thursday, April 8, 2004, 23:53 [IST]