കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യൂണി. കാമ്പസില്‍ മഴവെള്ളം ശേഖരിക്കും

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: കേരള സര്‍വകലാശാലയുടെ പാളയത്തെയും കാര്യവട്ടത്തെയും കാമ്പസുകളില്‍ മഴവെള്ളം സംഭരിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തും.

ഭൂപഠന വകുപ്പിന്റെ സഹകരണത്തോടെ ഭൂഗര്‍ഭജലവകുപ്പാണ് മഴവെള്ളം ശേഖരിക്കുന്ന പദ്ധതി നടപ്പിലാക്കുന്നത്.

പാളയത്തെ കാമ്പസില്‍ യൂണിവേഴ്സിറ്റിയുടെ കെട്ടിടങ്ങളുടെ മുകള്‍ഭാഗത്ത് വീഴുന്ന മഴവെള്ളം പൈപ്പുകള്‍ വഴി പോസ്റ് ഓഫീസ് സമുച്ചയത്തിന് അടുത്തുള്ള ടാങ്കില്‍ ശേഖരിക്കും. കാര്യവട്ടം കാമ്പസിലും ഇതേ സംവിധാനം നടപ്പിലാക്കും.

മഴവെള്ള സംഭരണത്തിനായുള്ള ഒരു പദ്ധതിക്ക് സര്‍വകലാശാല യുജിസിയുടെ സഹായം തേടും. സാമുദ്രിക ജീവശാസ്ത്ര വകുപ്പിന് പിന്നിലുള്ള ഉപയോഗിക്കാതെ കിടക്കുന്ന കുളം പുനര്‍നിര്‍മാണം നടത്തി ഉപയോഗയോഗ്യമാക്കാനും പദ്ധതിയുണ്ട്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X