നാണ്യവിളകള്‍ക്ക് നല്ല വില; ഈസ്റര്‍ ആഘോഷം കൊഴുക്കും
തിരുവനന്തപുരം: നാണ്യവിളകളുടെ വില കൂടിയത് ഈസ്ററിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ ക്രൈസ്തവ കര്‍ഷകര്‍ക്ക് ആഹ്ലാദം പകരുന്നു.
റബറിന് ഇപ്പോള്‍ വില കിലോഗ്രാമിന് 58-60 രൂപയാണ്. തേങ്ങയുടെയും വെളിച്ചെണ്ണയുടെയും വിലയിലും വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ വില തേങ്ങക്ക് ഇത്തവണയുണ്ട്. ഏഴ് രൂപയാണ് ഇപ്പോള്‍ തേങ്ങക്ക് വില.
കഴിഞ്ഞ വര്‍ഷങ്ങളില്‍ റബറിന് കിലോഗ്രാമിന് 30 രൂപയായും തേങ്ങക്ക് അഞ്ച് രൂപയായും വില കുത്തനെയിടിഞ്ഞിരുന്നു. ഈസ്റര്‍ ആഘോഷത്തെ ഇത് ബാധിച്ചിരുന്നു. എന്നാല്‍ ഇക്കുറി വിലയിലെ സാരമായ വര്‍ധനവ് ക്രൈസ്തവ കര്‍ഷകര്‍ക്ക് ആഹ്ലാദം പകരുന്നു.
നാണ്യവിളകളുടെ വില കൂടിയതുകൊണ്ട് കഴിഞ്ഞ വര്‍ഷത്തേതിനേക്കാള്‍ സന്തോഷത്തോടെയാണ് ഇത്തവണ തങ്ങള്‍ ഈസ്റര്‍ ആഘോഷിക്കുന്നതെന്ന് കര്‍ഷകര്‍ പറയുന്നു.












Click it and Unblock the Notifications