Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍ക്കും ഭൂരിപക്ഷമുണ്ടാവില്ല: വീക്ക് സര്‍വെ

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒരു കക്ഷിയ്ക്കും മുന്നണിയ്ക്കും മന്ത്രിസഭ രൂപീകരിക്കാന്‍ വേണ്ട ഭൂരിപക്ഷം കിട്ടില്ലെന്ന് ദി വീക്ക് വാരികയും മാര്‍ക്കറ്റ് റിസര്‍ച്ച് ഏജന്‍സിയായ ടിഎന്‍എസും ചേര്‍ന്ന് നടത്തിയ സര്‍വെയില്‍ പറയുന്നു.

എന്‍ഡിഎയ്ക്ക് സീറ്റുകള്‍ കുറയുമെന്നാണ് സര്‍വെ ഫലം. കഴിഞ്ഞ തവണ 291 സീറ്റ് കിട്ടിയിരുന്ന എന്‍ഡിഎയ്ക്ക് ഇക്കുറി 230-265 സീറ്റ് മാത്രമേ കിട്ടുകയുള്ളൂ. അതേ സമയം കോണ്‍ഗ്രസും സഖ്യകക്ഷികളും സ്ഥിതി മെച്ചപ്പെടുത്തും. കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും കൂടി 170-200 സീറ്റ് ലഭിക്കും. ഇരുസഖ്യങ്ങളിലുമില്ലാത്ത സമാജ്വാദി പാര്‍ട്ടി, ബിഎസ്പി, സിപിഎം, സിപിഐ, ജനതാദള്‍-എസ് തുടങ്ങിയ കക്ഷികള്‍ക്കെല്ലാം കൂടി 95-110 സീറ്റ് കിട്ടും.

എന്‍ഡിഎക്ക് ലഭിക്കുന്ന വോട്ടിന്റെ ശതമാനം 39.4 ആയി കുറയും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 40.3 ശതമാനം വോട്ട് എന്‍ഡിഎയ്ക്ക് ലഭിച്ചിരുന്നു. കോണ്‍ഗ്രസിനും സഖ്യകക്ഷികള്‍ക്കും കൂടുതല്‍ സീറ്റ് കിട്ടുമെങ്കിലും വോട്ട് കുറയും. 34.8 ശതമാനം വോട്ടാണ് അവര്‍ക്ക് ലഭിക്കുക. കഴിഞ്ഞ തവണ ലഭിച്ചത് 34.9 ശതമാനമായിരുന്നു.

എസ്പി, ബിഎസ്പി, സിപിഎം, സിപിഐ, ജനതാദള്‍-എസ് എന്നിവയ്ക്കെല്ലാം കൂടി 25.7 ശതമാനം വോട്ട് കിട്ടും. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഇവയ്ക്ക് 24.7 ശതമാനം വോട്ടാണ് കിട്ടിയത്.

മാര്‍ച്ച് 25 മുതല്‍ ഏപ്രില്‍ ഒന്ന് വരെ 143 ലോക്സഭാ മണ്ഡലങ്ങളിലെ 17513 വോട്ടര്‍മാരില്‍ നിന്നുള്ള അഭിപ്രായവോട്ടെടുപ്പിന്റെ അടിസ്ഥാനത്തിലാണ് സര്‍വെ നടത്തിയത്.

മികച്ച പ്രധാനമന്ത്രി എ. ബി. വാജ്പേയിയാണെന്നാണ് കൂടുതല്‍ പേരും അഭിപ്രായപ്പെട്ടത്. 49ശതമാനം പേരാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. സോണിയാഗാന്ധിക്ക് 27 ശതമാനവും മുലായംസിംഗിന് നാല് ശതമാനവുമാണ് ലഭിച്ചത്.

സോണിയയുടെ വിദേശജന്മം തിരഞ്ഞെടുപ്പ് വിഷയമാക്കേണ്ടതില്ലെന്നാണ് 51 ശതമാനം പേരും പറഞ്ഞത്. കുടുംബവാഴ്ചയാകാമെന്ന് 50 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു. ഈയിടെ രാഷ്ട്രീയത്തിലെത്തിയ ചലച്ചിത്രതാരങ്ങളാരും നല്ല ജനപ്രതിനിധികളാവാന്‍ യോഗ്യരല്ലെന്നാണ് 64 ശതമാനം പേരും അഭിപ്രായപ്പെട്ടത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+