വിലക്ക് ഫാസിസ്റ് നടപടി: ശ്രീധരന്‍പിള്ള
കോഴിക്കോട്: തൊഗാഡിയ തിരുവനന്തപുരത്ത് പ്രവേശിക്കുന്നത് തടഞ്ഞത് ഫാസിസ്റ് നടപടിയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി. എസ്. ശ്രീധരന്‍പിള്ള പറഞ്ഞു.
ഏപ്രില്‍ ഒമ്പത് വെള്ളിയാഴ്ച വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഗാഡിയ തിരുവനന്തപുരത്ത് എത്തുന്നത് വിലക്കുന്നതു സംബന്ധിച്ച അറിയിപ്പ് ബന്ധപ്പെട്ടവര്‍ക്ക് ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ തൊഗാഡിയ തിരുവനന്തപുരത്തെത്തും.
അതേ സമയം തൊഗാഡിയ പങ്കെടുക്കുന്ന ഹിന്ദു ഐക്യവേദിയുടെ പരിപാടിയില്‍ ബിജെപി പങ്കെടുക്കില്ലെന്ന് ശ്രീധരന്‍പിള്ള വ്യക്തമാക്കി.
കണ്ണൂര്‍ ജയിലിലെ സിപിഎം പ്രവര്‍ത്തകനായ തടവുകാരന്റെ കൊലപാതകത്തിന് തിരഞ്ഞെടുപ്പിന് ശേഷം തിരിച്ചടി നല്‍കുമെന്ന് പറഞ്ഞ സിപിഎം നേതാക്കളായ പിണറായി വിജയനും വി. എസ്. അച്യുതാനന്ദനുമെതിരെ പ്രോസിക്യൂഷന്‍ നടപടിയെടുക്കണമെന്ന് ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.












Click it and Unblock the Notifications