കുരിശുമരണത്തിന്റെ സ്മരണയുമായി ദുഃഖവെള്ളി
തിരുവനന്തപുരം: ലോകമെങ്ങുമുള്ള ക്രിസ്ത്യാനികള്‍ ഏപ്രില്‍ ഒമ്പത് ദുഖവെള്ളിയാഴ്ച ആചരിയ്ക്കുകയാണ്.
ക്രിസ്തുവിന്റെ കഷ്ടാനുഭവങ്ങല്‍ ഓര്‍ത്ത് അമ്പതു ദിവസം ആചരിച്ച വ്രതം ഈസ്ററിനാണ് അവസാനിയ്ക്കുന്നത്. ക്രിസ്തുവിന്റെ കുരിശിലേറല്‍ ഒര്‍മ്മിയ്ക്കുക കൂടിയാണ് ഈ വ്രതാനുഷ്ടാനത്തിന്റെ പ്രധാന ഉദ്ദേശം.
ക്രിസ്തുവിന്റെ പീഡാനുഭവങ്ങള്‍ ഓര്‍മ്മിച്ചുകൊണ്ട് അവ പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. കുരിശിന്റെ വഴിയും പീഡാനുഭവ വായനകളുമാണ് അവയില്‍ പ്രധാനം. കുരിശില്‍ ദാഹിച്ച് കിടന്ന ക്രിസ്തുവിന് നല്‍കിയത് കയ്പുനീരായിരുന്നു. അത് ഓര്‍മ്മിയ്ക്കാനായി കയ്പുനീര്‍ വിതരണവും പള്ളികളില്‍ നടക്കുന്നുണ്ട്. കത്തോലിക്കാ പള്ളികളില്‍ തിരുസ്വരൂപം വഹിച്ചുകൊണ്ട് നഗരികാണിയ്ക്കല്‍ നടക്കും. ദുഖവെള്ളിയാഴ്ചദിവസം രാവിലെ മുതല്‍ പള്ളികളില്‍ പ്രാര്‍ത്ഥന നടക്കും.












Click it and Unblock the Notifications