Get Updates
Get notified of breaking news, exclusive insights, and must-see stories!

കൊല ആസൂത്രിതമെന്ന് കോടിയേരി

കോഴിക്കോട്: കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സിപിഎം പ്രവര്‍ത്തകനായ തടവുകാരനെ ബിജെപി പ്രവര്‍ത്തകര്‍ കൊല ചെയ്തത് ആസൂത്രിതമായാണെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ഏപ്രില്‍ ഒമ്പത് വെള്ളിയാഴ്ച കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കോടിയേരി.

ഏപ്രില്‍ ഏഴ് ബുധനാഴ്ച കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സന്ദര്‍ശിച്ചപ്പോള്‍ ആസൂത്രിതമായ ആക്രമണമാണ് ബിജെപി പ്രവര്‍ത്തകര്‍ നടത്തിയത് എന്നതിന് തെളിവുകള്‍ ലഭിച്ചു. ബിജെപി പ്രവര്‍ത്തകരെ പാര്‍പ്പിച്ചിരുന്ന സെല്ലുകളില്‍ വടിവാള്‍, ഇരുമ്പുദണ്ഡ് തുടങ്ങിയ ആയുധങ്ങള്‍ കണ്ടു. ഭൂമിക്കടിയിലും ആയുധങ്ങള്‍ സൂക്ഷിച്ചിരുന്നുവെന്നതിന് തെളിവ് ലഭിച്ചു. പണിയായുധങ്ങള്‍ ഉപയോഗിച്ചാണ് അക്രമം നടന്നതെന്ന റിപ്പോര്‍ട്ട് ശരിയല്ലെന്നാണ് ഇതൊക്കെ വ്യക്തമാക്കുന്നത്.

ജയിലില്‍ ഏറ്റുമുട്ടല്‍ നടന്നിട്ടില്ല. സിപിഎമ്മുകാരായ തടവുകാരെ ബിജെപിക്കാര്‍ ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നു. സംഭവത്തെ കുറിച്ച് ഇപ്പോള്‍ നടക്കുന്ന അന്വേഷണം കാര്യക്ഷമമല്ല.

കണ്ണൂര്‍ ജയിലിലെ സിപിഎം പ്രവര്‍ത്തകനായ തടവുകാരന്റെ കൊലപാതകത്തിന് തിരഞ്ഞെടുപ്പിന് ശേഷം തിരിച്ചടി നല്‍കുമെന്ന സിപിഎം നേതാക്കളായ പിണറായി വിജയന്റെയുംം വി. എസ്. അച്യുതാനന്ദന്റെയും പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള്‍ സിപിഎം പരസ്യമായി പറഞ്ഞ് തിരിച്ചടി നല്‍കാറില്ലെന്ന് കോടിയേരി വ്യക്തമാക്കി. സിപിഎം ആത്മസംയമനം പാലിക്കുന്നത് ഭീരുത്വം മൂലമാണെന്ന് തെറ്റിദ്ധരിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+