കരുണാകരനെതിരെ എന്‍എസ്എസ്
കോട്ടയം: സാമുദായിക സംഘടനകളുടെ വിലപേശലിനെതിരെ മതേതര സംഘടനകള്‍ ഒന്നിക്കണമെന്ന കെ. കരുണാകരന്റെ പ്രസ്താവനയ്ക്കെതിരെ കടുത്ത വിമര്‍ശനവുമായി എന്‍എസ്എസ് മുന്നോട്ടുവന്നു.
കരുണാകരന്റെ പ്രസ്താവന അതിരുവിട്ടതാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പി. കെ. നാരായണപ്പണിക്കര്‍ പറഞ്ഞു. കരുണാകരന്‍ പാര്‍ട്ടിക്കുള്ളിലും പുറത്തും കാര്യം കാണാന്‍ വിലപേശല്‍ നടത്തുകയാണെന്ന് ജനങ്ങള്‍ക്കറിയാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്ഥാനാര്‍ഥി നിര്‍ണയം, വോട്ടുപിടുത്തം തുടങ്ങിയ കാര്യങ്ങളിലൊക്കെ സമുദായം തിരിച്ചുള്ള വ്യവസ്ഥിതി നിലനിര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്ക് എന്‍എസ്എസും മറ്റും നടത്തുന്ന രാഷ്ട്രീയ ഇടപെടല്‍ അതിരുവിട്ടതാണെന്ന് പറയാന്‍ അവകാശമില്ല.
ഓരോ സംഘടനയ്ക്കും അതിന്റേതായ പാരമ്പര്യവും പൈതൃകവുമുണ്ട്. അതിന്മേല്‍ കൈവയ്ക്കാന്‍ ഒരു നേതാവിനെയും എന്‍എസ്എസ് അനുവദിക്കില്ല. ഇത്തരം പ്രസ്താവനകളിറക്കി ജനങ്ങളെ വിഡ്ഢികളാക്കാമെന്ന് കരുതേണ്ടെന്നും പണിക്കര്‍ പറഞ്ഞു.












Click it and Unblock the Notifications