Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊഗാഡിയ: പൊലീസ് ജാഗ്രതയില്‍

തിരുവനന്തപുരം: ജില്ലാ കളക്ടറുടെ വിലക്ക് ലംഘിച്ച് വിഎച്ച്പി ജനറല്‍ സെക്രട്ടറി പ്രവീണ്‍ തൊഗാഡിയ തിരുവനന്തപുരത്തെത്തുമെന്ന് ഹിന്ദു ഐക്യവേദി പ്രഖ്യാപിച്ചതോടെ പൊലീസ് ജാഗ്രതയില്‍.

ഏപ്രില്‍ 10 ഞായറാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ഹിന്ദു ഐക്യവേദിയുടെ പരിപാടിയിലാണ് തൊഗാഡിയ പങ്കെടുക്കേണ്ടത്. എന്തു വിലക്കുണ്ടായാലും താന്‍ പങ്കെടുക്കുമെന്ന് തൊഗാഡിയ അറിയിച്ചതായി ഹിന്ദു ഐക്യവേദി ജനറല്‍ സെക്രട്ടറി കുമ്മനം രാജശേഖരന്‍ പറഞ്ഞു.

എന്നാല്‍ തൊഗാഡിയ നഗരത്തില്‍ പ്രവേശിയ്ക്കുന്നത് എന്തുവിലകൊടുത്തും തടയുമെന്ന് തിരുവനന്തപുരം റേഞ്ച് ഡിഐജി അരുണ്‍ കുമാര്‍ സിംഗ്ല പറഞ്ഞു. കളക്ടറുടെ ഉത്തരവ് നടപ്പാക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണ്. ഉത്തരവ്ലംഘിയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയെടുക്കും.- അരുണ്‍ കുമാര്‍ സിംഗ്ല പറഞ്ഞു.

ഏപ്രില്‍ ഒമ്പത് മുതല്‍ തിരഞ്ഞെടുപ്പ് തീരുന്ന മെയ് 10 വരെ തൊഗാഡിയ തിരുവനന്തപുരം നഗരത്തില്‍ പ്രവേശിയ്ക്കരുതെന്ന് ജില്ല കളക്ടര്‍ കെ.ആര്‍. മുരളീധരന്‍ ഉത്തരവിട്ടിരിക്കുന്നത്. ക്രിമിനല്‍ നടപടി നിയമത്തിലെ 144ാം വകുപ്പ് പ്രകാരമാണ് കളക്ടറുടെ ഉത്തരവ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+