Get Updates
Get notified of breaking news, exclusive insights, and must-see stories!

തൊഗാഡിയയെ തടയണം: തങ്കച്ചന്‍

തിരുവനന്തപുരം: വിഎച്ച്പി ജനറല്‍ സെക്രട്ടറി പ്രവീണ്‍ തൊഗാഡിയയെ സംസ്ഥാനത്ത് പ്രവേശിപ്പിക്കരുതെന്ന് കെപിസിസി പ്രസിഡന്റ് പി.പി. തങ്കച്ചന്‍ പറഞ്ഞു. തിരുവനന്തപുരത്ത് തൊഗാഡിയയുടെ പ്രവേശനം നിരോധിച്ച ജില്ലാ കളക്ടറുടെ ഉത്തരവ്സ്വാഗതാര്‍ഹമാണെന്നും തങ്കച്ചന്‍ പറഞ്ഞു.

മാറാട് കലാപം നടന്ന സമയത്ത് തൊഗാഡിയ വന്നപ്പോള്‍ തടയേണ്ടതായിരുന്നു. അപ്പോള്‍ മുഖ്യമന്ത്രി സൗമനസ്യം കാണിച്ചു. അധികാരികളുടെ നിര്‍ദേശം മറികടന്ന് പ്രസംഗിച്ച തൊഗാഡിയയെ അറസ്റ് ചെയ്യേണ്ടതായിരുന്നു. അപ്പോഴും മുഖ്യമന്ത്രി വിട്ടുവീഴ്ച ചെയ്തു. സിപിഎം ഉള്‍പ്പെടെയുള്ളവര്‍ അന്ന് തൊഗാഡിയയുടെ സന്ദര്‍ശനത്തെ എതിര്‍ത്തിരുന്നു. - തങ്കച്ചന്‍ ചൂണ്ടിക്കാട്ടി.

തൊഗാഡിയയുടെ പ്രസംഗം വര്‍ഗീയ കലാപത്തിന് വഴിതെളിയ്ക്കും. അതിന് പ്രേരിപ്പിയ്ക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും തങ്കച്ചന്‍ ആവശ്യപ്പെട്ടു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+