തൃശൂര്‍ കോര്‍പ്പറേഷന്‍: ചാണ്ടി കരുണാകരനുമായി ചര്‍ച്ച നടത്തി
തിരുവനന്തപുരം: കോണ്‍ഗ്രസിലെ ഐക്യശ്രമങ്ങള്‍ക്ക് മങ്ങലേല്പിച്ച തൃശൂര്‍ ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി കെ. കരുണാകരനുമായി ചര്‍ച്ച നടത്തി.
ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയായ എ ഗ്രൂപ്പ് നേതാവിനെ എല്‍ഡിഎഫ് പിന്തുണയോടെ ഐ ഗ്രൂപ്പ് സ്ഥാനാര്‍ഥി പരാജയപ്പെടുത്തിയിരുന്നു.
തൃശൂര്‍ കോര്‍പ്പറേഷന്‍ ഭരണം സംബന്ധിച്ച എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതിന് മേയര്‍ ജോസ് കാട്ടൂക്കാരനെ രാജിവപ്പിച്ചിരുന്നു. എന്നാല്‍ ഡെപ്യൂട്ടി മേയര്‍ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥി തോറ്റതോടെ പ്രശ്നം പരിഹരിക്കാനുള്ളശ്രമത്തിന് തിരിച്ചടിയായി.
തൃശൂര്‍ ഡെപ്യൂട്ടി മേയറായി തിരഞ്ഞെടുക്കപ്പെട്ട പി. എസ്. ജോഷിയെ രാജിവപ്പിച്ച് പ്രശ്നം പരിഹരിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് ഉമ്മന്‍ചാണ്ടി കരുണാകരനുമായി ചര്‍ച്ച നടത്തിയത്. താന്‍ കരുണാകരന്റെ ആശീര്‍വാദത്തോടെ ഡെപ്യൂട്ടി മേയര്‍ സ്ഥാനത്തേക്ക് മത്സരിച്ചതെന്ന് നേരത്തെ പി. എസ്. ജോഷി പറഞ്ഞിരുന്നു.












Click it and Unblock the Notifications