കരുണാകരന്‍--ബിജെപി ധാരണ : ഉണ്ണിത്താന്‍
തിരുവനന്തപുരം: തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ഥിയായ ഒ. രാജഗോപാലിന് വോട്ടു മറിച്ചു നല്‍കാന്‍ കരുണാകരന്‍ ബിജെപിയുമായി ധാരണയുണ്ടാക്കിയതായി രാജ്മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു.
ഇതിന് പകരമായി മുകുന്ദപുരത്ത് മത്സരിക്കുന്ന പത്മജാ വേണുഗോപാലിനും വടക്കാഞ്ചേരിയില്‍ മത്സരിക്കുന്ന കെ. മുരളീധരനും വോട്ട് മറിച്ചു നല്‍കാനാണ് ബിജെപി കരുണാകരനുമായി ധാരണയായിരിക്കുന്നത്.
കരുണകരന്റെ ഉറച്ച അനുയായിയായ വി.എസ്. ശിവകുമാര്‍ ഇത്തവണ തിരുവനന്തപുരത്ത് നിന്ന് ജയിക്കില്ല. സത്യമെന്തെന്ന് മനസിലാക്കി വോട്ടര്‍മാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ പി. കെ. വാസുദേവന്‍നായരെ ലോക്സഭയിലെത്തിക്കും. തന്റെയും മക്കളുടെയും വിജയമുറപ്പിക്കുന്നതിനുള്ള മതേതരത്വം മാത്രമാണ് കരുണാകരന്റേത്.
തൊഗാഡിയയ്ക്ക് തൃശൂലം വിതരണം ചെയ്യാന്‍ അനുമതി നല്‍കിയ ആളാണ് ആന്റണി. കോണ്‍ഗ്രസിന്റെ മതേതര നിലപാടുകള്‍ കരുണാകരനും ആന്റണിയും ചേര്‍ന്ന് സ്വാര്‍ത്ഥമോഹങ്ങള്‍ക്കായി അട്ടിമറിക്കുകയാണ്. ഈ രണ്ട് നേതാക്കള്‍ക്കും എതിരെ വരുന്ന തെരഞ്ഞെടുപ്പില്‍ ജനം വിധിയെഴുതണമെന്ന് ഉണ്ണിത്താന്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications