പ്രഭാകരന്‍-കരുണ യുദ്ധം തുടങ്ങി
കൊളംബോ: എല്‍ടിടിഇ നേതാവ് പ്രഭാകരന്റെ വിഭാഗവും വിമതനേതാവ് കരുണയുടെ വിഭാഗവും തമ്മില്‍ തുറന്ന യുദ്ധം തുടങ്ങി. വടക്കുകിഴക്കന്‍ മേഖലയില്‍ ഏപ്രില്‍ എട്ട് വ്യാഴാഴ്ച രാത്രി കനത്ത വെടിവെപ്പ് നടന്നു.
ഇതേ തുടര്‍ന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ രാജ്യത്ത് അതീവജാഗ്രത പ്രഖ്യാപിച്ചു. വെറുഗല്‍ നദിയ്ക്ക് കുറുകെ ഇരുവിഭാഗവും മോര്‍ട്ടാറുകളും ചെറുതോക്കുകളും ഉപയോഗിച്ച് വ്യാഴാഴ്ച രാത്രി രണ്ടു മണിക്കൂര്‍ നേരം ഏറ്റുമുട്ടിയതായി ശ്രീലങ്കന്‍ സേനാവിഭാഗം അറിയിച്ചു. ഇവരുടെ യുദ്ധത്തില്‍ ശ്രീലങ്കന്‍ സേന ഇടപെടുന്നില്ല.
ഇതുവരെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് പരിക്കേറ്റവരെയോ മരിച്ചവരേയോ കൊണ്ടുവന്നതായി റിപ്പോര്‍ട്ടില്ല. പക്ഷെ വെടിവെപ്പിന്റെ സ്വഭാവമനുസരിച്ച് ഇരുവിഭാഗത്തിലും ജീവപായം സംഭവിച്ചിരിയ്ക്കാന്‍ സാധ്യതയുണ്ടെന്ന് ശ്രീലങ്കന്‍ സേനാവക്താവ് പറഞ്ഞു.
ബട്ടിക്കലോവ, അമ്പാര എന്നീ കിഴക്കന്‍ ജില്ലകളിലെ കമാന്ററായ കരുണ മാര്‍ച്ച് മൂന്നിനാണ് പ്രഭാകരനോടുള്ളഎതിര്‍പ്പ് തുറന്ന് പ്രകടിപ്പിച്ചത്. തന്റെ കീഴിലുള്ളവര്‍ പ്രഭാകരന്റെ നേതൃത്വം അംഗീകരിയ്ക്കില്ലെന്നും കരുണ പ്രഖ്യാപിച്ചു.
വെറുഗല്‍ നദിയ്ക്ക് ഇരുവശവും ഇരുവിഭാഗവും ആയിരം വീതം പോരാളികളെ വിന്യസിച്ചിട്ടുണ്ട്.












Click it and Unblock the Notifications