Get Updates
Get notified of breaking news, exclusive insights, and must-see stories!

മാധ്യമങ്ങളെപ്പറ്റി കോണ്‍ഗ്രസ്സിന് പരാതി

ദില്ലി: തിരഞ്ഞെടുപ്പ് ബഹളത്തിനിടയില്‍ കോണ്‍ഗ്രസ് മാദ്ധ്യമങ്ങള്‍ക്കെതിരെ പരാതി ഉയര്‍ത്തുന്നു. അവരുടെ വാര്‍ത്തകള്‍ വേണ്ട പ്രാധാന്യത്തോടെ നല്‍കുന്നില്ലെന്നതാണ് പരാതി.

ഇത് ചില രാഷ്ട്രീയ കേന്ദ്രങ്ങളുടെ സമ്മര്‍ദ്ദം കാരണമാണെന്നാണ് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ ആരോപിയ്ക്കുന്നത്.

പ്രണബ്കുമാര്‍ മുഖര്‍ജി, മന്‍മോഹന്‍ സിങ്ങ്, കപില്‍ സിബല്‍ എന്നിവരാണ് ഏപ്രില്‍ ഒമ്പത് വെള്ളിയാഴ്ച ഈ പരാതിയുമായി ദില്ലിയിലെ ഏ.ഐ.സി.സി. ആസ്ഥാനത്ത് വാര്‍ത്താ സമ്മേളനം നടത്തിയത്. ഒപ്പം കോണ്‍ഗ്രസ് വാര്‍ത്തകള്‍ പ്രാധാന്യത്തോടെ നല്‍കണമെന്ന് അപേക്ഷിയ്ക്കുകയും ചെയ്തു.

മാദ്ധ്യമങ്ങളില്‍ നിന്ന് തങ്ങളുടെ പാര്‍ട്ടിയ്ക്ക് നീതി കിട്ടുന്നില്ലെന്നായിരുന്നു അവരുടെ പരാതി.

കഴിഞ്ഞ ദിവസം ഉപപ്രധാനമന്ത്രി അദ്വാനിയ്ക്കെതിരെ കോണ്‍ഗ്രസ് ആയുധ കുംഭകോണ ആരോപണം നടത്തിയിരുന്നു. ആഭ്യന്തര വകുപ്പിനായി എ.കെ. 47തോക്കുകള്‍ അംഗീകാരമില്ലാത്ത കമ്പനിയില്‍ നിന്ന് വാങ്ങി എന്നതായിരുന്നു ആരോപണം.

എന്നാല്‍ ഇത് മാദ്ധ്യമങ്ങളില്‍ വേണ്ടത്ര പ്രാധാന്യത്തോടെ വന്നില്ലെന്നാണ് അവര്‍ പരാതി ഉയര്‍ത്തിയത്. ഇത് തുടക്കത്തില്‍ പറയാന്‍ മടിച്ചെങ്കിലും ഒടുവില്‍ ഈ വാര്‍ത്ത എല്ലാ മാദ്ധ്യമങ്ങളിലും വേണ്ടവണ്ണം വരാത്തത് കപില്‍ സിബിര്‍ തുറന്ന് പറഞ്ഞു. അതാണ് ഇത്തരത്തിലുള്ള ഒരൂ വാര്‍ത്താ സമ്മേളനത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+